Malayalam
പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു
Published on
പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി ‘അഭിനയത്തിന്റെ ദേവത’ എന്നാണു കന്നഡത്തില്‍ അറിയപ്പെടുന്നത്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
