News
നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി, ‘റീൽ ഹീറോ’ ആകരുതെന്ന് കോടതി
നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി, ‘റീൽ ഹീറോ’ ആകരുതെന്ന് കോടതി

നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കു മതി ചെയ്ത റോൾസ് റോയ്സ് കാർ കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു
തുക രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്കു മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകൻ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നാലെ നിരവധി...
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സംവിധായികയാണ് റത്തീന പി ടി. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും...
നിരവധി ആരാധകരുള്ള നടനാണ് പ്രഭു. ഇപ്പോഴിതാ സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് പറയുകയാണ് നടൻ. പ്രഭുവിന്റെ മൂത്ത സഹോദരൻ രാംകുമാറിന്റെ മകന്റെ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില...