Malayalam
കൈതോല പായവരിച്ച് ഗാന സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
കൈതോല പായവരിച്ച് ഗാന സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം.
ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നടന് ജോജു ജോര്‍ജ് ഉള്‍പ്പടെയുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണ് ജിതേഷ് ശ്രദ്ധേയനാകുന്നത്. പാലോം പാലോം എന്നു തുടങ്ങുന്ന ജിതേഷിന്റെ നാടന്‍പാട്ടും ഏറെ ഹിറ്റായിരുന്നു. കൈതോല പായ വിരിച്ച് എന്ന ഗാനം മലയാളികള്‍ ഏറ്റെടുത്ത് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന്റെ സൃഷ്ടാവിനെ ലോകമറിയുന്നത്. ഏകദേശം 600 -ഓളം പാട്ടുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
