Malayalam
മേഘ്ന ഗർഭിണി, പ്രിയതമൻ ഒരുക്കിയ ആ സമ്മാനം! കുഞ്ഞാവയെ ഒരു നോക്ക് കാണാൻ കാത്തിരുന്നു..
മേഘ്ന ഗർഭിണി, പ്രിയതമൻ ഒരുക്കിയ ആ സമ്മാനം! കുഞ്ഞാവയെ ഒരു നോക്ക് കാണാൻ കാത്തിരുന്നു..
കന്നഡ താരം ചിരഞ്ജീവി സര്‍ജ ഈ ലോകത്തോട് വിട്ട് പോയെന്ന് ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല സിനിമ ലോകത്തിനും ആരാധകർക്കും. തമിഴകത്തിന്റെ പ്രിയതാരമായ അര്ജുന് സര്‍ജയുടെ മരുമകന് എന്നതിലുപരി നടി മേഘ്ന രാജിന്റെ ഭർത്താവ് കൂടിയായിരുന്നു ചിരഞ്ജീവി സര്‍ജ. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന മേഘ്നയെയാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി കാണാൻ കഴിയുന്നത്
കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം
ഈ അടുത്ത ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക് ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ചീരു സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. മേഘ്നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. മേഘ്ന ഗര്‍ഭിണിയായതിന് പിന്നാലെ പ്രിയതമയോടുള്ള പ്രണയം കൂടുക മാത്രമേ ചെയ്തുളൂ … മേഘ്ന ഗര്‍ഭിണിയായതിന് പിന്നാലെ ഈ ലോകത്ത് മറ്റാരേക്കാളും അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ തനിയ്ക്ക് അവളെ സ്നേഹിക്കണമെന്നായിരുന്നു ചീരഞ്ജീവിയ്ക്ക്.. എന്നാൽ മേഘ്നയ്ക്ക് ആ സ്നേഹ സമ്മാനം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. വരാൻ പോകുന്ന കുഞ്ഞിനായി ഒരുപാട് സർജ കാത്തിരുന്നു.
മേഘ്നയ്ക്ക് ഒപ്പം കൂട്ടായി തണലായി ചിരംജീവി സർജ ഇനി ഉണ്ടാവില്ല . പ്രിയതമന്റെ മൃതദേഹത്തിനരികിലൂടെ മേഘ്ന വലം വെക്കുമ്പോൾ ഈ ലോകത്തിൽ താൻ ഇനി ഒറ്റയ്ക്കണണെന്ന് മേഘ്ന വീണ്ടും വീണ്ടും വീണ്ടും ആവർത്തിച്ച് പറയുകയാണ് . അച്ഛനുറങ്ങുന്നതറിയാതെ അമ്മയുടെ ഉദരത്തിൽ കിടന്ന് ആ കുഞ്ഞാവ കിടന്ന് ഉറങ്ങുകയായിരുന്നു .
ഇന്നലെ ആയിരുന്നു സര്‍ജയുടെ മരണാനന്തര ചടങ്ങ് നടത്തിയത്. ചിരഞ്ജീവിക്കു ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ദ്രുവ് സര്‍ജയുടെ ഫാം ഹൗസില്‍ വച്ചായിരുന്നു സംസ്കാരം നടത്തിയത്. ആദ്യമേ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തിനെ കുറിച്ച് കുടുംബത്തിന് ഒരു ആശങ്ക ഉണ്ടായിരുന്നു. ആദ്യം പുറത്തുവന്ന വാര്‍ത്ത വീടിനടുത്തുള്ള ശ്മശാനത്തില്‍ അതിലായിരിക്കും സംസ്കാരം എന്നാണ്. പിന്നീടാണ് ചിരഞ്ജീവി ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്താണ് അവസാന വിശ്രമം ഒരുക്കുന്നത് എന്ന അറിയിച്ചത്. സഹോദരന്റെ ഫാംഹൗസില്‍ ആയിരുന്നു ചിരഞ്ജീവിയുടെ അവസാന വിശ്രമം.
