സല്മാന് ഖാന് ചിത്രം രാധെ പുറത്തിറങ്ങിയതിന് പിന്നാലെ ചില പൈറേറ്റഡ് വൈബ്സൈറ്റുകളിലൂടെ പ്രദർശനം നടക്കുന്നുണ്ട്.
ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൽമാൻ ഖാൻ. ദയവ് ചെയ്ത് പൈറസിയില്‍ ഏര്‍പ്പെടാതിരിക്കൂ എന്നും അത്തരത്തില്‍ സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്ലോഡ് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സല്മാന് ഖാന് മുന്നറിയിപ്പ് നല്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘249 രൂപയ്ക്ക് രാധെ കാണാനുള്ള അവസരം ഞങ്ങള്‍ ഒരുക്കിതന്നിട്ടുണ്ട്. പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നടപടി എടുത്തിരിക്കും. സൈബര്‍ സെല്‍ നിങ്ങള്‍ക്ക് ആവശ്യത്തെക്കാറേളെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന കാര്യം ദയവായി മനസിലാക്കൂ,’ സല്മാന് ഖാന് ട്വീറ്റ് ചെയ്തു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...