Bollywood
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹലോ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു. താൻ ഉടൻ തന്നെ ഹോംക്വാറന്റൈനിൽ പ്രവേശിക്കും. തന്റെ ഡോക്ടർമാരുടെ നിർദേശപ്രകാരം എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുവെന്നും ആലിയ ഭട്ട് പറഞ്ഞു. എല്ലാവരുടെയും സ്നേഹത്തിനും താരം നന്ദി പറഞ്ഞു.
അതെ സമയം കഴിഞ്ഞദിവസം നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും താരം വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം വഴിയാണ് താന്‍ രോഗബാധിതയാണെന്ന വിവരം ഫാത്തിമ സന വെളിപ്പെടുത്തിയത്. 2020 ല്‍ അനുരാഗ് ബസുവിന്റെ ലൂഡോയില്‍ ഫാത്തിമ അഭിനയിച്ചിരുന്നു. മനോജ് വാജ്പേയിക്കൊപ്പം സൂരജ് പേ മംഗള്‍ ഭാരി എന്ന ചിത്രത്തിലും ഫാത്തിമ വേഷമിട്ടിരുന്നു.
