News
ചലച്ചിത്ര സഹസംവിധായകൻ മരിച്ച നിലയില്‍
ചലച്ചിത്ര സഹസംവിധായകൻ മരിച്ച നിലയില്‍
Published on
മലയാള ചലച്ചിത്ര സഹസംവിധായകൻ മരിച്ച നിലയില്‍. സഹ സംവിധായകൻ ആര് രാഹുലിനെയാണ് കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര് രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ആര് രാഹുലിന് ആദരാഞ്ജലിയുമായി പൃഥ്വിരാജ് രംഗത്ത് എത്തി.
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.
രവി കെ ചന്ദ്രന് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.ശരത് ബാലന്റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്.
Continue Reading
You may also like...
Related Topics:news
