Malayalam
ചാന്തുപൊട്ടിൽ രാധാകൃഷ്ണന്‍ പുരുഷന്റെ വ്യക്തിത്വത്തിലേയ്ക്ക് മാറുന്നു, തങ്കത്തിലെ സത്താര്‍ തന്റെ വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുന്നു; കുറിപ്പ് വൈറൽ
ചാന്തുപൊട്ടിൽ രാധാകൃഷ്ണന്‍ പുരുഷന്റെ വ്യക്തിത്വത്തിലേയ്ക്ക് മാറുന്നു, തങ്കത്തിലെ സത്താര്‍ തന്റെ വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുന്നു; കുറിപ്പ് വൈറൽ
തമിഴിലെ പാവ കതൈകള്‍ എന്ന ആന്തോളജി ചിത്രത്തിന്റെ ഭാഗമായി അവതരിപ്പിച്ച തങ്കം എന്ന സിനിമ വളരെ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ പ്രകടം ചർച്ച ചെയ്തിരുന്നു ട്രാന്‍സ്‌ജെന്‍ഡറെയായിരുന്നു കാളിദാസ് അവതരിപ്പിച്ചത് . ഇപ്പോഴിതാ മലയാളത്തില്‍ ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ കാളിദാസ് ജയറാമിന്റെ സത്താറുമായി താരതമ്യം ചെയ്ത് പ്രശാന്ത് മോഹനന്‍ എഴുതിയ കുറിപ്പ് വൈറല്‍ ആയിരിക്കുകയാണ്.
പ്രശാന്ത് മോഹനന്റെ കുറിപ്പ്
സുധ കൊങ്കര ചെയ്ത പാവ കതൈകളിലെ തങ്കം സെഗ്മെന്റ് കണ്ടപ്പോഴാണ് ലാല്‍ ജോസും ദിലീപും ചേര്‍ന്ന് സമ്മാനിച്ച ചാന്തുപൊട്ട് എന്ന അഴുക്ക് സമൂഹത്തിനു സമ്മാനിച്ച ജീര്‍ണത എത്ര ഭയങ്കരമാണെന്നു ബോധ്യപ്പെട്ടത്. അത് ആഴചയ്ക്കു ആഴ്ചയ്ക്കു ടെലികാസ്റ് ചെയ്തു ചാനലുകള്‍ ആ വിസര്‍ജ്ജ്യം അടുത്ത തലമുറയ്ക്ക് വാരി വിതറുകയാണ്. രാധാകൃഷ്ണന്‍ ഒരു ആണാധികാരത്തിന്റെ തൃപ്തി ഉറപ്പാക്കുന്ന കൊമേഴ്‌സ്യല്‍ പ്രോഡക്‌ട് ആണെങ്കില്‍ സത്താര്‍ ഒരു കാലാതീതമായ യാഥാര്‍ഥ്യത്തിന്റെ അടയാളപ്പെടുത്തലാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്റെ വ്യക്തിത്വത്തിലേയ്ക്ക് മാറുന്നുണ്ട്. എന്നാല്‍ തങ്കത്തിലെ സത്താര്‍ തന്റെ വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും ഏറെ പരിഹാസവും ഉപദ്രവും നേരിടുന്നുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സത്താര്‍.
‘പാവ കഥൈകള്‍’ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് ഹ്രസ്വചിത്രങ്ങളുടെ ആന്തോളജി ആണ്. സുധ കൊങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തങ്കം’, വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ലവ് പണ്ണ ഉട്രനും’, വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഊര്‍ ഇരവ്’, ഗൗതം മേനോന്‍ സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വന്‍മകള്‍’ എന്നിവയാണ് നാല് ചിത്രങ്ങള്‍. മാഹാത്മ്യം, പാപം, സ്‌നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം.
