ടിവി താരം ലീന ആചാര്യ അന്തരിച്ചു
Published on
പ്രശസ്ത ടെലിവിഷന്‍ നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ‘ക്ലാസ് ഓഫ് 2020’ എന്ന വെബ് സീരീസിലും ടെലിവിഷന്‍ ഷോകളായ ‘സേത്ത് ജി’, ‘ആപ് കെ ആനാ സെ’, ‘മൈ ഡാമന്‍ വൈഫ്’ എന്നി പരിപാടികളാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇടയില്‍ ലീനയെ പ്രശസ്തയാക്കിയത്.
കഴിഞ്ഞ ദിവസമാണ് നടിയുടെ സഹോദരന് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുറച്ചു വര്‍ഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നല്കിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നത്. ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആയുഷ് ആനന്ദ് പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
Continue Reading
You may also like...
Related Topics:Leena Acharya
