മയക്കു മരുന്ന് കേസ്; ഹാസ്യതാരം ഭാര്‍തി സിംഗിന്റെ വീട്ടില്‍ റെയ്ഡ്
ഹാസ്യതാരം ഭാര്‍തി സിംഗിന്റെ മുംബൈയിലുള്ള വസതിയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാര്‍തി സിംഗിന്റെ വീട്ടില്‍ ശനിയാഴ്ച നടത്തിയത്.
ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നീക്കം. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍സിബി സിനിമപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്.
നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.ദീപിക പദുക്കോണ്‍ അടക്കമുള്ളവരെ നേരത്തെ മയക്ക് മരുന്ന് കേസില്‍ ചോദ്യം ചെയ്തിരുന്നു.
