കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം; ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല.. ഇനി കണ്ടു പിടിക്കാൻ പോകുന്നില്ല; നന്ദമുരി ബാലകൃഷ്ണ
ലോകത്തെ മുഴുവൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണ വൈറസ് വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. കോവിഡിനെ ചെറുത്ത് നിൽക്കാനുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള അതീവ ശ്രമത്തിലാണ് രാജ്യങ്ങൾ. എന്നാൽ കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. കോവിഡ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ലെന്നും ബാലകൃഷ്ണ പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
‘കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. ഇതിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടു പിടിക്കാനും പോകുന്നില്ല. കോവിഡ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കണമെന്ന് തെറ്റായി ചിലർ ഉപദേശം നൽകുന്നു. എന്നാൽ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തിൽ തന്നെ കുളിക്കുക. എല്ലാ ദിവസവും രണ്ടു നേരവും ഗാർഗിൾ ചെയ്യുക. നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുക, രോഗത്തെ ചെറുക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക- ബാലകൃഷ്ണ പറഞ്ഞു.
താനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈശ്വരന് എന്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കുന്നുവെന്നും ബാലകൃഷ്ണ വ്യക്തമാക്കി.
