News
പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു; തപ്സി പന്നു
പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു; തപ്സി പന്നു
Published on

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി തപ്സി പന്നു.
അമേരിക്കന്‍ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും എത്തിയതില്‍ എല്ലാവര്ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് തപ്സി പറഞ്ഞു. എന്നാല്‍ വിജയത്തെക്കാളും താന്‍ ശ്രദ്ധിച്ചത് അമേരിക്കയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വോട്ടാണെന്ന് തപ്സി കൂട്ടിച്ചേര്‍ത്തു. 12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയത്. ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്‍ണ്ണമായ പ്രകടനമാണ് അമേരിക്കയില്‍ കണ്ടത്. പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നുവെന്ന് തപ്സി പറയുന്നു
പെന്‍സില്‍വാനിയയിലെ 20 ഇലക്ടോറല്‍ വോട്ടുകളുടെ അട്ടിമറി വിജയത്തോടെ 270 ന്റെ സ്ഥാനത്ത് 290 വോട്ടുകള്‍ നേടി ജോ ബൈഡന് അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി ജോ ബെെഡൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന് എത്തുന്നത്. പോപ്പുലര്‍ വോട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 42 ലക്ഷം വോട്ടുകള്‍ നേടിയാണ് ബൈഡന്റെ വിജയം. സ്വിംഗ് സ്റ്റേറ്റുകളില്‍ ഉള്‍പ്പെട്ട പെന്‍സില്‍വാനിയയിലും നെവാഡയിലും വിജയിച്ചതോടെയാണ് ബൈഡന് അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...