News
അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്
അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്
Published on
അ ശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു. ഗോവയിലെ കനാകോന പോലീസ് ആണ് കേസെടുത്തത്. പൂനം പാണ്ഡെ അടക്കമുള്ളവര്‍ക്ക് എതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിത വിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്. ചാപ്പോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നല്‍കിയത്.
പൊതുസ്ഥലത്ത് അശ്ലീല വിഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായിപൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്തെന്നാണ് പരാതി.കൂടാതെ, ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സബ് ഡിവിഷന് -2 വര്‍ക്ക്സ് ഡിവിഷന് നല്കിയ പരാതിയെ തുടര്‍ന്ന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഗോവ എസ്.പി പങ്കജ് കുമാര്‍ സിങ് പറഞ്ഞു.
Continue Reading
You may also like...
Related Topics:Poonam Pandey
