News
ലഹരിമരുന്ന് കേസ്; നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍
ലഹരിമരുന്ന് കേസ്; നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍
Published on

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് അറസ്റ്റില്‍ നിന്നു സംരക്ഷണം തേടി കോടതിയെ സമീപിച്ചു. കരിഷ്മയുടെ ഫ്ലാറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന പരിശോധനയ്ക്കിടെ ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്തു. രഹസ്യ കേന്ദ്രത്തിലുള്ള അവര്‍ അഭിഭാഷകന് മുഖേനയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇവരുടെ ഫ്ലാറ്റില്‍ നിന്നും 1.7 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പരാമവധി 1 വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണത്തിനു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതിരുന്ന കരിഷ്മയെ ഫ്ലാറ്റില്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ വാതിലില്‍ സമന്‍സ് പതിപ്പിച്ചിരുന്നു. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ നിഖില്‍ സര്‍ധാന സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോടതി ഇന്നു പരിഗണിക്കും.
അതിനിടെ, സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും ഇവിടെ പലവട്ടം താമസിച്ചിട്ടുള്ള അന്ധേരിയിലെ വാട്ടര്‍ സ്റ്റോണ്‍ റിസോര്‍ട്ടില്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) റെയ്ഡ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...