Connect with us

50 ശതമാനം സീറ്റുകളിലേക്ക് മാത്രം ടിക്കറ്റ്; സംസ്ഥാനത്തെ തീയറ്ററുകള്‍ പത്തിന് തുറക്കും

News

50 ശതമാനം സീറ്റുകളിലേക്ക് മാത്രം ടിക്കറ്റ്; സംസ്ഥാനത്തെ തീയറ്ററുകള്‍ പത്തിന് തുറക്കും

50 ശതമാനം സീറ്റുകളിലേക്ക് മാത്രം ടിക്കറ്റ്; സംസ്ഥാനത്തെ തീയറ്ററുകള്‍ പത്തിന് തുറക്കും

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടായതിന് പിന്നാലെയാണ് തീയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരുങ്ങുന്നത് അടച്ചിട്ട തിയറ്ററുകള്‍ നവംബര്‍ 10 മുതലാവും സംസ്ഥാനത്ത് തുറക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മള്‍ട്ടിപ്ലെക്സുകള്‍, ഷോപ്പിങ് മാളുകള്‍ക്കുകില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ എല്ലാം തന്നെ വരുന്ന പത്താം തീയ്യതി മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാകും. എന്നാല്‍ സിനിമ കാണാന്‍ എത്തുന്ന കാണികളുടെ എണ്ണത്തില്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാവും കാണികള്‍ക്കുള്ള ടിക്കറ്റുകള്‍ നല്‍കുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിങ്ങ് പരമാവധി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനാകും. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. എന്നാല്‍ തിയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും നവംബര്‍ പത്തിന് തുറക്കാം.

സ്കൂളിലെ 9, 10, 11, 12 ക്ലാസുകളിലുള്ള കുട്ടികള്‍ക്കും കോളെജുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനുനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം 15ന് തന്നെ നിബന്ധനകളോടെ തിയറ്ററുകള്‍ തുറന്നിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top