Malayalam
അമ്മയുടെ ആ രണ്ട് ആഗ്രഹത്തിൽ ഒന്ന് ചെയ്യാൻ സാധിച്ചില്ല; രണ്ടാമത്തെ ആഗ്രഹം അത്ര പെട്ടെന്ന് നടക്കില്ല; പക്ഷെ …
അമ്മയുടെ ആ രണ്ട് ആഗ്രഹത്തിൽ ഒന്ന് ചെയ്യാൻ സാധിച്ചില്ല; രണ്ടാമത്തെ ആഗ്രഹം അത്ര പെട്ടെന്ന് നടക്കില്ല; പക്ഷെ …
ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറുകയായിരുന്നു രജിത് കുമാർ. ഷോയിൽ നിന്ന് പുറത്താവുകയും പിന്നീട് നടന്ന സംഭവവികാസങ്ങളെല്ലാം ഏറെ ചർച്ചചെയ്യപെട്ടിരുന്നു
2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനായി കഴിയുകയാണ്
അമ്മയെക്കുറിച്ച് മിക്കപ്പോഴും വാചാലനാവാറുണ്ട് താരം. ബിഗ് ബോസിലേക്ക് എത്തിയപ്പോഴും അമ്മയുടെ അവസാനനിമിഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.bn ഇപ്പോളിതാ അമ്മ തന്നോട് പറഞ്ഞ 2കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നു.
താടിയെടുക്കണമെന്നും വിവാഹം ചെയ്യണമെന്നുമായിരുന്നു അമ്മ പറഞ്ഞത്.താടിയെടുത്തത് അതിന് ശേഷമാണ്.ബിഗ് ബോസിന് വേണ്ടിയല്ല താടിയെടുത്തത്.വിവാഹം അത്ര പെട്ടെന്ന് നടക്കില്ല.കരിയറും ജോലിയുമെല്ലാം എല്ലാം എനിക്കൊറ്റയ്ക്ക് ചെയ്യാനാവും. വിവാഹ ജീവിതം അങ്ങനയല്ലല്ലോയെന്നും അദ്ദേഹം പറയുന്നു
ജോലി രാജിവെച്ച് സാമൂഹ്യപ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ്.ബിഗ് ബോസിലുള്ള പ്പോൾ തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.അമ്മ പോയതോട് കൂടി വളരാനോ മുന്നോട്ട് പോവാനോ കഴിഞ്ഞിരുന്നില്ല.അത്രയും തകർന്നിരുന്നു
അമ്മയ്ക്ക് സന്തോഷം കൊടുക്കാൻ വേണ്ടിയാണ് എല്ലാം ചെയ്തത്.ശക്തമായ പിന്തുണയാണ് ആരാധകർ എനിക്ക് നൽകുന്നത്.ആവശ്യം വരുമ്പോഴെല്ലാം അവർ പ്രതികരിക്കാറുണ്ടെന്നും രജിത് പറഞ്ഞു
