Malayalam Breaking News
നടൻ ടോവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് തീവ്രപരിചരണ വിഭാഗത്തില്‍
നടൻ ടോവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് തീവ്രപരിചരണ വിഭാഗത്തില്‍
സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടം നടന്നത്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് . രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.
.അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. വന്യജിവിതം പ്രമേയമാകുന്ന ചിത്രമാണ് കള.ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതെ സമയം നേരത്തെയും ടോവിനോക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് നടൻ ടൊവിനോ നന്ദി പറഞ്ഞത്. ‘സ്നേഹാന്വേഷണങ്ങൾക്ക് നന്ദി ! ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല !! Thank You All!!’ – ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ രംഗങ്ങളും ടൊവിനോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു
എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ പരുക്കുകളാണ് താരത്തിന്റേതെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പരിക്കേറ്റ നടന് ഉടൻതന്നെ വൈദ്യസഹായം നൽകിയിരുന്നു.
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. വന്യജിവിതം പ്രമേയമാകുന്ന ചിത്രമാണ് കള.ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
