രണ്ട് ദിവസത്തെ നീണ്ട മൊഴിയെടുപ്പ്; ഡിജിറ്റൽ തെളിവുകൾ കൈമാറി ഭാഗ്യലക്ഷ്മി
വെള്ളായണി സ്വദേശി വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറുകയും ചെയ്യ്തു. വിജയ് പി നായരെ പൂട്ടാമെന്നുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടളികളുടെയും മോഹം അവസാനിക്കുമോയെന്ന് കണ്ടറിയാം
അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.