Connect with us

എന്റമ്മോ ഈ സിനിമകൾ കണ്ടവരാണോ നിങ്ങൾ ? കൊറോണയെ ഭയക്കില്ല പഠനം പുറത്ത്!

News

എന്റമ്മോ ഈ സിനിമകൾ കണ്ടവരാണോ നിങ്ങൾ ? കൊറോണയെ ഭയക്കില്ല പഠനം പുറത്ത്!

എന്റമ്മോ ഈ സിനിമകൾ കണ്ടവരാണോ നിങ്ങൾ ? കൊറോണയെ ഭയക്കില്ല പഠനം പുറത്ത്!

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ദിനം പ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്
ലോകത്തെ ഒന്നടങ്കം കൊറോണവൈറസ് മുക്തമാക്കാനും വാക്സീൻ നിർമിക്കാനുമുള്ള പരിശ്രമത്തിലാണ് രാജ്യങ്ങൾ. എന്നാൽ ഇതുവരെ അടക്കിന് ഫലം കണ്ടില്ല എന്നതാണ് യാഥാർഥ്യം . കൊറോണ രോഗവ്യാപന സാധ്യതയില്‍ വലയുമ്ബോള്‍ പലരും ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അതേ സമയം ഭയപ്പെടുത്തുന്ന സിനിമകളുടെ ആരാധകര്‍ ഈ രോഗവ്യാപന അവസ്ഥയെ കൂടുതല്‍ കാര്യക്ഷമമായി നേരിടുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ഡെന്മാര്‍ക്കില്‍ നടത്തിയ ദി ഇന്‍ഡിപെന്‍ഡന്റ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് വിശദീകരിക്കുന്നത്.

“വിനോദം അല്ലെങ്കില്‍ ആസ്വാദനം എന്നീ ഉദ്ദേശ്യത്തോടെയാണ് പലരും ഭയമുളവാക്കുന്ന സിനിമകള്‍ കാണുന്നത്. കെട്ടുകഥകള്‍ എപ്പോഴും മനുഷ്യന്റെ ഭാവനാ ശക്തിയെ വളര്‍ത്തുമെന്നാണ് പറയുന്നത്. കൂടാതെ അപകട സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്നും മറ്റും കെട്ടുകഥകള്‍ പഠിപ്പിക്കുന്നു”, റിപ്പോര്‍ട്ടില്‍ പറയുന്നു.310 വ്യക്തികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭയമുളവാക്കുന്ന സിനിമകള്‍ കാണുന്നവരില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ മാനസിക ക്ലേശങ്ങള്‍ കുറവുള്ളതായി പഠന സംഘം കണ്ടെത്തി. ഭയപ്പെടുത്തുന്ന കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ കാണുന്നതിലൂടെ നെഗറ്റീവ് വികാരങ്ങളുമായി പൊരുത്തപ്പെടാന്‍ വ്യക്തികള്‍ക്ക് സാധിക്കും എന്നതിനാലാണിത്.ഹൊറര്‍ സിനിമകള്‍ കാണുന്നത് ഭയത്തെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍ വികസിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അതേ സമയം തന്നെ ഇത്തരം സിനിമകള്‍ അധികമായി കാണാത്തവര്‍ നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാനുള്ള തങ്ങളുടെ കഴിവ് വളര്‍ത്തുന്നതിനായി പെട്ടെന്നൊരു ദിവസം കൂടുതല്‍ ഭയം ഉണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ പാടില്ലായെന്നും പഠന സംഘം പറയുന്നു. എന്തെന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകും.റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു നിഗമനം ഇങ്ങനെയാണ്, പൊതുവെ എല്ലാവര്‍ക്കും ഭയമുണ്ടാക്കുന്ന സിനിമകള്‍ കാണുന്നതിന് പകരം നിങ്ങളെ ഭയപ്പെടുത്തുന്ന സിനിമകള്‍ കാണാന്‍ ശ്രമിക്കുക. ഇത്തരം സിനിമകളാണ് നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാന്‍ നിങ്ങളെ കൂടുതല്‍ സഹായിക്കുന്നത്.കുറച്ചുമാസങ്ങളായി ഒരു സാധാരണ ജീവിതം നയിക്കാന്‍ നമുക്ക് ആകുന്നില്ല. ലോകം മുഴുവന്‍ കൊറോണ രോഗവ്യാപന സാധ്യതയില്‍ വലയുമ്ബോള്‍ പലരും ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അതേ സമയം ഭയപ്പെടുത്തുന്ന സിനിമകളുടെ ആരാധകര്‍ ഈ രോഗവ്യാപന അവസ്ഥയെ കൂടുതല്‍ കാര്യക്ഷമമായി നേരിടുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top