നാടകാചാര്യൻ മരട് ജോസഫ് അന്തരിച്ചു
Published on
നാടകാചാര്യൻ മരട് ജോസഫ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം
മലയാള നാടകരംഗത്തെ ആദ്യകാല നടനും ഗായകനുമായിരുന്നു മരട് ജോസഫ്. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനു സമീപം തൈക്കൽ (പുത്തൻവീട്ടിൽ) വീട്ടിലായിരുന്നു താമസം. വിദ്യാഭ്യാസ കാലത്തു തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. 150 ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, പൂവിരിയും പുലരി തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2019-ൽ സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു. നാടകം പഠിക്കുന്നവര്‍ക്ക് ഒരിക്കലും പഠിച്ചു തീര്‍ക്കാനാവാത്ത ഒരു പാഠപുസ്തമാണ് മരട് ജോസഫ്. ഈ കലാകാരനെ അര്‍ഹതപ്പെട്ട അംഗീകാരം തേടിയെത്തിയത് ഏറെ വൈകിയാണ്. ഗുരുപൂജ പുരസ്കാരം, എഡ്ഢി മാസ്റ്റർ എന്നിവയാണ് ലഭിച്ച അവാർഡുകൾ.
Continue Reading
You may also like...
Related Topics:
