Connect with us

സച്ചിൻ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടി, മകന്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ ഒരു ഉപഹാരവും നൽകിയിട്ടില്ലെന്ന് കുടുംബവും; പ്രതികരണം ഇങ്ങനെ

News

സച്ചിൻ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടി, മകന്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ ഒരു ഉപഹാരവും നൽകിയിട്ടില്ലെന്ന് കുടുംബവും; പ്രതികരണം ഇങ്ങനെ

സച്ചിൻ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടി, മകന്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ ഒരു ഉപഹാരവും നൽകിയിട്ടില്ലെന്ന് കുടുംബവും; പ്രതികരണം ഇങ്ങനെ

നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി താരത്തിൻ്റെ കുടുംബം രംഗത്ത്. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന പരിചയം മാത്രമാണുള്ളത്. ഗുരുവായൂർ സന്ദർശനത്തിന് പലതവണ സൗകര്യം ചെയ്തു നൽകുകയും ചെയ്തു. നവ്യയുടെ മകൻ്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ സാവന്ത് ഒരു ഉപഹാരവും നൽകിയിട്ടില്ലെന്നും താരത്തിൻ്റെ കുടുംബം വ്യക്തമാക്കി. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ടുള്ള ഈ വിവരങ്ങൾ ഇ ഡിയോട് പറഞ്ഞിട്ടുണ്ടെന്നും നവ്യ നായരുടെ കുടുംബം അറിയിച്ചു.

സൗഹൃദത്തിന്റെ അടയാളമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വസതികളിൽ താമസിച്ചപ്പോൾ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായർ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂർ ദർശനത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. താൻ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ട് – നവ്യാ നായർ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നൽകിയ സമ്മാനങ്ങൾ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം.

More in News

Trending

Recent

To Top