News
സങ്കടം ഉള്ളിൽ ഒതുക്കി ലാൽ; സിദ്ദീഖിനെ കാണാൻ ആശുപത്രിയിൽ
സങ്കടം ഉള്ളിൽ ഒതുക്കി ലാൽ; സിദ്ദീഖിനെ കാണാൻ ആശുപത്രിയിൽ
സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംവിധായകനുള്ളത്. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.സിദ്ദീഖിനെ കാണാൻ ഉറ്റ സുഹൃത്ത് ലാൽ എത്തിയിരിക്കുകയാണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, റഹ്മാന്‍, എം.ജി. ശ്രീകുമാർ അടക്കമുള്ളവർ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് അത് കരളിനെയും ബാധിക്കുകയായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി തീർത്തും മോശമായത്.
നേരത്തെ സംവിധായകൻ മേജർ രവിയും ആശുപത്രിയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടിരുന്നു.
‘‘ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെയില്‍ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാന്‍ പറ്റൂ.’’–മേജര്‍ രവി പറഞ്ഞു.
മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. നടനും സംവിധായകനുമായ ലാലിനോടൊപ്പം ചേർന്ന് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. ഇരുവരുടേയും മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.
1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിനെ ശ്രദ്ധേയമാക്കി. ഒരിടക്ക് വെച്ച് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞുവെന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രേക്ഷകർക്കും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഞങ്ങൾ തമ്മിൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്, സിദ്ദീഖ് ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞത്
