News
നടി സ്പന്ദന അന്തരിച്ചു
നടി സ്പന്ദന അന്തരിച്ചു
Published on
കന്നഡ നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചിലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന. മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കും.
നടന് വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007ല്‍ ആണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മകന് ശൗര്യ.
പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. കിസ്മത്, അപൂര്‍വ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദന.
സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.
Continue Reading
You may also like...
Related Topics:
