Connect with us

സാധനങ്ങള്‍ വലിച്ചുവാരി എറിഞ്ഞു, തോക്ക് ചൂണ്ടി, കൊല്ലുമെന്ന് ഭീഷണി; ബാല ചെയ്ത് കൂട്ടിയത്; പൊലീസില്‍ പരാതി നല്‍കി വ്‌ളോഗര്‍ ചെകുത്താന്‍

News

സാധനങ്ങള്‍ വലിച്ചുവാരി എറിഞ്ഞു, തോക്ക് ചൂണ്ടി, കൊല്ലുമെന്ന് ഭീഷണി; ബാല ചെയ്ത് കൂട്ടിയത്; പൊലീസില്‍ പരാതി നല്‍കി വ്‌ളോഗര്‍ ചെകുത്താന്‍

സാധനങ്ങള്‍ വലിച്ചുവാരി എറിഞ്ഞു, തോക്ക് ചൂണ്ടി, കൊല്ലുമെന്ന് ഭീഷണി; ബാല ചെയ്ത് കൂട്ടിയത്; പൊലീസില്‍ പരാതി നല്‍കി വ്‌ളോഗര്‍ ചെകുത്താന്‍

നടൻ ബാല വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസ്. തൃക്കാക്കര പൊലീസിലാണ് തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചെകുത്താന്‍ പരാതി നല്‍കിയിരിക്കുന്നത്.

ചെകുത്താന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് ബാല ചെകുത്താന്റെ ഫ്‌ളാറ്റില്‍ എത്തിയത്. ബാലയെ ട്രോളി കൊണ്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.

ചെകുത്താന്റെ വാക്കുകള്‍:

നടന്‍ ബാല ഇന്ന് ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വന്ന് എന്റെ കൂടെ താമസിക്കുന്ന ഇയാളെ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, അവിടെയിരിക്കുന്ന സാധനങ്ങള്‍ ഒക്കെ വലിച്ചുവാരി എറിയുകയൊക്കെ ചെയ്തു. ഇവന് നേരെ തോക്ക് ചൂണ്ടി. എന്നെ കൊല്ലുമെന്നും, എന്റെ കൂടെ താമസിച്ചാല്‍ ഇവനെയും കൊല്ലുമെന്നും എന്റെ കൂടെ താമസിച്ചാല്‍ ചിലപ്പോ ഇവനെയും കൊല്ലുമെന്നും എന്നൊക്കെയാണ് പുള്ളി പറഞ്ഞിരിക്കുന്നത്. അത് കൂടാതെ അവിടെയുള്ള സാധനങ്ങള്‍ ഒക്കെ വലിച്ചെറിഞ്ഞു.

ഫ്‌ളാറ്റിന്റെ കുറ്റി ഇട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് കേറി വന്നു. എനിക്ക് ആരാണെന്ന് മനസിലായില്ല. ഞാന്‍ ഒരു വീഡിയോ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എഡിറ്റ് ചെയ്യുന്ന സമയത്താണ് കേറി വന്നത്. ബാലയുടെ ധാരണ ഞാന്‍ തന്റെ അസിസ്റ്റന്റ് ആണെന്നും തന്റെ വീഡിയോസ് ഞാന്‍ ആണ് എഡിറ്റ് ചെയ്യുന്നത് എന്നുമാണ്.

ആറാട്ടണ്ണനെ വിളിച്ച് നിര്‍ത്തി മാപ്പ് പറയിക്കുന്ന വീഡിയോ എടുത്ത് ഞാന്‍ ട്രോള്‍ ചെയ്തിരുന്നു. അതില്‍ ബാലയെ കുറിച്ച് എന്തോ ഭയങ്കരമായിട്ട് പറഞ്ഞു എന്നാണ് ബാല പറയുന്നത്. അതിന് ബാല തോക്കുമായിട്ട് വന്ന് ഭീഷണിപ്പെടുത്തിയിട്ട്, മുറിയിലെ സാധനങ്ങള്‍ വലിച്ചെറിയേണ്ട കാര്യമൊന്നുമില്ല. ബാല ആരാ ഇവിടുത്തെ? ബാല ഗുണ്ട വിളയാട്ടുമായി നടക്കേണ്ട ആവശ്യം എന്താ? അതും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്താന്‍? ഇപ്പോ ഞങ്ങള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കംപ്ലെയ്ന്റ് കൊടുക്കാന്‍ വന്നതാണ്.

വധഭീഷണിയുണ്ട്, ഭവനഭേദനം ഉണ്ട്. ബാലയുടെ കൈയ്യില്‍ ലൈസന്‍സ് ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ ആ ഗണ്‍ തിരിച്ച് എടുക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള മാനസികനില തെറ്റിയവനൊക്കെ ഗണ്ണും എടുത്ത് ഇറങ്ങിയാല്‍ ഇവിടെ പ്രശ്‌നമാകും. ഇത് എന്താണെന്ന് പൊലീസ് സീരിസ് ആയി നടപടി എടുക്കണം. ഒരു നടന്‍ ഇങ്ങനെ കാണിക്കേണ്ട ധൈര്യം എന്താ? ഇവന്‍ ആരാ ഈ ബാല?

മാത്രമല്ല ആറാട്ടണ്ണനെയും കൂട്ടി കൊണ്ടാണ് ഇവന്‍ വന്നത്. ആറാട്ടണ്ണനെ ഇവന്‍ അവിടെ പിടിച്ചു വച്ചേക്കുവാണ്. ആറാട്ടണ്ണന്റെ ഫോണില്‍ നിന്നാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. വല്ല തോക്കും കാണിച്ച് ആറാട്ടണ്ണനെ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആറാട്ടണ്ണന്‍ എന്നോട് പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണം എന്നാണ്. തോക്കും പിടിച്ച് വന്ന് ഭീഷണിപ്പെടുത്തുന്ന ബാലയെ അങ്ങനെ വിടാന്‍ പറ്റില്ല.

More in News

Trending

Recent

To Top