News
ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു; വേദനയോടെ മോഹൻലാല്‍
ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു; വേദനയോടെ മോഹൻലാല്‍

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ. പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‍നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്, വേദനയോടെ ആദരാഞ്ജലികൾ എന്നും മോഹൻലാല്‍ കുറിച്ചു.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് തന്നെ പ്രത്യേക വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനം ഉണ്ടാകും. വ്യാഴാഴ്‍ച 2.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‍കാരം നടക്കും. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...