Connect with us

സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു

News

സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു

സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു

സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു.
മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍.

ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്. ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന്‍ 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.

ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ തുടങ്ങി ചലച്ചിത മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top