Malayalam
മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്…. ആ ചോദ്യം മനസിൽ തങ്ങി നിൽക്കുകയാണ്! ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി; സുഹൃത്തിന്റെ വെളിപ്പെടുത്തൽ
മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്…. ആ ചോദ്യം മനസിൽ തങ്ങി നിൽക്കുകയാണ്! ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി; സുഹൃത്തിന്റെ വെളിപ്പെടുത്തൽ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു അന്തരിച്ച കൊല്ലം സുധ . സുധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. താരങ്ങളും സഹപ്രവർത്തകനെ ഒരിക്കൽ കൂടി കാണാനായി എത്തിയപ്പോൾ കണ്ണീർ കടലാണ് ഒഴുകിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്ത് രമേശ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
മരണം സംഭവിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുധി രമേശിനെ കാണാൻ വന്നിരുന്നു. സ്വന്തം കടങ്ങളും ബാധ്യതകളും മറന്ന് കൊവിഡിന്റെ സമയത്ത് അയൽപക്കത്ത് താമസിച്ചിരുന്നവർക്ക് സഹായം ചെയ്തിരുന്നു സുധിയെന്നും സുഹൃത്ത് രമേശ് കുമാർ പറയുന്നു. ‘അപകടം നടക്കുന്നതിന്റെ മൂന്ന്, നാല് ദിവസം മുമ്പ് സുധിയുമായി സംസാരിച്ചിരുന്നു. മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ. ഡാ… ചക്കരെ… മുത്തേ… എന്നൊക്കെയാണ് എല്ലാവരെയും വിളിച്ചിരുന്നത്. എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. സുധി ഒരു സെലിബ്രിറ്റിയാണെന്ന് ആളുകൾക്ക് ചിലപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനുശേഷമാകും മനസിലാകുന്നത്.’ ‘കാരണം സാധാരണക്കാർക്കിടയിലൂടെ എപ്പോളും നടന്നുപോകുന്ന ആളായിരുന്നു അവരിൽ ഒരാളായിട്ടാണ് ജീവിച്ചത്. മരണവാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി’, സുഹൃത്തിനെ അനുസ്മരിച്ച് വിതുമ്പി രമേശ് പറയുന്നു.
അവസാനമായി സുധി ചോദിച്ച ചോദ്യത്തെ കുറിച്ചും രമേശ് സംസാരിച്ചു. ‘മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്… വണ്ടി ഒന്നും കൈയ്യിൽ ഇല്ല… എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാമോയെന്ന്. എന്റെ ഒരു രീതിക്ക് ഞാൻ മറുപടി കൊടുത്തു. ഇഷ്ടം പോലെ ബസ് ഉണ്ടല്ലോയെന്ന്. അവന്റെ ആ ചോദ്യം മനസിൽ ഇങ്ങനെ തങ്ങി നിൽക്കുകയാണ്. ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി’, രമേശ് പറയുന്നു
കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല.
ഞായറാഴ്ച വടകരയിലെ ഷോയില്‍ പങ്കെടുക്കാനായി എത്തിയ ഉടനെ സുധി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തിരുന്നു. പല്ലുവേദനയുള്ള മുഖം അപ്പോഴേക്ക് നീരുവെച്ച് വീങ്ങിയിരുന്നു. ഇത് കണ്ട വിഷമത്തില്‍ താന്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താം എന്നും എത്തിയാലുടന്‍ ആശുപത്രിയില്‍ പോകാമെന്നുമാണ് സുധി ഭാര്യയോട് പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യാപിതാവ് തങ്കച്ചനേയും ആശുപത്രിയില്‍ കാണിക്കാമെന്ന് സുധി പറഞ്ഞിരുന്നു. ഇതിനായാണ് സുധി അന്ന് രാത്രി ഏറെ വൈകിയിട്ടും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന മൂത്ത മകന്‍ രാഹുല്‍ ആയിരുന്നു പലപ്പോഴും സുധിക്കൊപ്പം പരിപാടിയില്‍ കൂടെ പോകാറുള്ളത്. വടകരയിലേക്കും രാഹുല്‍ വരാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അന്ന് രാഹുലിനോട് സുധി വരേണ്ടെന്ന് പറഞ്ഞു. സുധിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് രേണുവും മക്കളും.
