Connect with us

ഇപ്പോൾ സിംഗിൾ അല്ല; ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട; അഭയ ഹിരണ്മയി

Malayalam

ഇപ്പോൾ സിംഗിൾ അല്ല; ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട; അഭയ ഹിരണ്മയി

ഇപ്പോൾ സിംഗിൾ അല്ല; ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട; അഭയ ഹിരണ്മയി

ഗായിക അഭയ ഹിരണ്മയി വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് . സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭയ. ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ എല്ലാം ശ്രദ്ധ നേടാറുമുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ഗോപി സുന്ദർ അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് . ഇദ്ദേഹം സം​ഗീതം നൽകിയ ​ഗാനങ്ങളാണ് അഭയ ഹിരൺമയി ഏറെയും ആലപിച്ചിട്ടുള്ളത്. പാട്ടിലൂടെയല്ലാതെ ഫാഷന്‍ സെന്‍സിന്റെ പേരിലും അഭയ കയ്യടി നേടാറുണ്ട്. അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്

കരിയറിന് പുറമെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. കൂടുതൽ പേർ താരത്തെ അറിയുന്നതും ഈ വാർത്തകളിലൂടെയാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള താരത്തിന്റെ പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെ വലിയ രീതിയിലാണ് ചർച്ചയായത്. എന്നാൽ ആ ചർച്ചകളെയൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകയായിരുന്നു അഭയ.

അഭയ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. നല്ലോണം ജോലി ചെയ്യുന്നുണ്ട്. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടെന്നും അഭയ പറയുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയിൽ മെന്റൽ സപ്പോർട്ട് നൽകുന്നുണ്ടെന്നും താരം പറഞ്ഞു. താൻ ഇപ്പോൾ സിംഗിൾ അല്ല കമ്മിറ്റഡാണെന്നും അഭയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജീവിതത്തിലുണ്ടായ മോശം അനുഭവവും കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ചും അഭയ വ്യക്തമാക്കുന്നണ്ട് . പണ്ടൊരിക്കൽ യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു. ആ സമയം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി. ഇപ്പോൾ അങ്ങനെ അല്ല, നമ്മൾ സ്പോട്ടിൽ റിയാക്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകാറുണ്ട്. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ തീർക്കും പോലെയുള്ള കമന്റുകളാണ് പലതും. കഷ്ടം തോന്നും.

ന്യൂഡിറ്റി വിറ്റ് കാശാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഒരു കമന്റ് ഞാൻ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളെ ടാഗും ചെയ്ത് ഒരു പോസ്റ്റും ഇട്ടിരുന്നു. കാരണം കുറെ കാലങ്ങൾക്ക് ശേഷമാണ് അത്തരമൊരു കമന്റ് വരുന്നത്. നിന്നെ ഇന്ന് ബെഡിൽ കിട്ടിയാൽ നന്നായേനെ, നിന്റെ ബൂബ്സ് നന്നായിരിക്കുന്നു എന്നുള്ള മെസേജുകൾ വരാറുണ്ട്. എന്തിനു ഇവനെയൊക്കെ ജനിപ്പിച്ചു എന്നാണ് അതൊക്കെ കാണുമ്പോൾ തോന്നാറുള്ളതെന്ന് അഭയ പറയുന്നു.

കുട്ടിക്കാലത്തു ക്രിക്കറ്റ് താരം സഹീർ ഖാനോട് ആയിരുന്നു തനിക്ക് ക്രഷ് എന്ന് അഭയ പറയുന്നു. സഹീറിനെയെ പ്രണയിക്കൂ എന്ന് പറഞ്ഞു നടന്ന കാലമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇത്. അന്ന് സൗരവ് ഗാംഗുലി ആയിരുന്നു ക്യാപ്റ്റൻ. പിന്നീടാണ് ധോണിയൊക്കെ വരുന്നതെന്നും അഭയ പറഞ്ഞു. ഇപ്പോൾ ആരെങ്കിലും ക്രഷ് ഉണ്ടോ, ആരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ആരെയും കല്യാണം കഴിക്കാൻ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. നിലവിൽ ആരോടും ക്രഷ് ഒന്നും ഇല്ലെന്നും അങ്ങനെ തോന്നുന്ന ഘട്ടത്തിൽ ഉറപ്പായും പറയുമെന്നും താരം വ്യക്തമാക്കി.

താനൊരു ഫെമിനിസ്റ്റ് ആണെന്നും താരം വ്യക്തമാക്കി. എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാൽ അറിയില്ല. തുല്യതയ്ക്ക് വേണ്ടിയാണെന്നും പറയാൻ കഴിയില്ല. കാരണം പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വൽ ആക്കാൻ പറ്റില്ല. കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ് അതിനെ മാറ്റാൻ കഴിയില്ലെന്നും അഭയ അഭിപ്രായപ്പെട്ടു.

More in Malayalam

Trending

Recent

To Top