Connect with us

സിനിമാ സ്റ്റൈല്‍ ജീവിതത്തില്‍… പൊക്കുമെന്ന് പറഞ്ഞാല്‍ പൊക്കിയിരിക്കും! സുരേഷ് ഗോപി ഹീറോയാ

News

സിനിമാ സ്റ്റൈല്‍ ജീവിതത്തില്‍… പൊക്കുമെന്ന് പറഞ്ഞാല്‍ പൊക്കിയിരിക്കും! സുരേഷ് ഗോപി ഹീറോയാ

സിനിമാ സ്റ്റൈല്‍ ജീവിതത്തില്‍… പൊക്കുമെന്ന് പറഞ്ഞാല്‍ പൊക്കിയിരിക്കും! സുരേഷ് ഗോപി ഹീറോയാ

പൊക്കുമെന്ന് പറഞ്ഞാല്‍ പൊക്കിയിരിക്കും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി ഹീറോയാണ്. മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു വാഹനത്തെ ക‌ടത്തിവിടാതെ തടസ്സപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിടാൻ തയാറായില്ല.

തുടർന്നു സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. പിന്നാലെ അങ്കമാലിയിൽവച്ചു ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയും ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ വി.എ.സുബൈർ, സിവിൽ പൊലീസ് ഓഫിസർ ശരത് എന്നിവർ ചേർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ലോറി കോടതിക്കു കൈമാറി.

കാക്കനാട് നടന്ന പൊതുദർശനത്തിൽ കൊല്ലം സുധിയെ അവസാനമായി കാണാൻ സുരേഷ് ഗോപിയും എത്തിയിരുന്നു. സുരേഷ് ഗോപി കൊല്ലം സുധിയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. കണ്ണ് നിറഞ്ഞാണ് സുരേഷ് ഗോപി അന്ത്യാഞ്ജലി അർപ്പിച്ചത്. നടൻ ഹരിശ്രീ ആശോകനും ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

‘എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്. നർമ്മത്തിന് പുതിയ മുഖം നൽകിയ ഒരുകൂട്ടം കലാകാരന്മാരായിരുന്നു ഇവർ. ചെറിയ പ്രായമല്ലേ. സുധിയുടെ വിയോഗം തീരനഷ്ടമാണ്’- സുരേഷ് ഗോപി പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top