Connect with us

പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം

News

പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം

പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം

പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു എന്ന സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം. ബീരാംപേട്ടില്‍ ഒരുക്കിയ സിനിമയുടെ പടുകൂറ്റന്‍ സെറ്റിലാണ് സംഭവം. സിനിമയുടെ സെറ്റിന്റെ വലിയൊരു ഭാഗം അഗ്‌നിക്കിരയായി റിപ്പോര്‍ട്ട്. ഇതിലൂടെ എഎം രത്നത്തിന്റെ മെഗാ സൂര്യ പ്രൊഡക്ഷന് വന്‍ നഷ്ടം സംഭവിച്ചുവെന്നും അണിയറക്കാര്‍.

പുതിയ സെറ്റ് ആദ്യം മുതല്‍ നിര്‍മ്മിക്കേണ്ടതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുമെന്നും അത് റിലീസ് തീയതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പവന്‍ കല്യാണിന്റെ ഇന്ത്യയൊട്ടാകെ ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന ഹരിഹര വീരമല്ലു സംവിധാനം ചെയ്യുന്നത് മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി ഫെയിം ക്രിഷ് ജഗര്‍ലമുടിയാണ്. സൂപ്പര്‍ താരം പവന്‍ കല്യാണിനെ കൂടാതെ നിധി അഗര്‍വാള്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇനി റിലീസ് തീയതിയില്‍ വലിയൊരു മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. പവന്‍ കല്യാണ്‍ പുതിയ ചിത്രമായ ബ്രോയുടെ ചിത്രീകരണത്തിരക്കുകളിലാണ്.

Continue Reading
You may also like...

More in News

Trending