Connect with us

ആ ചതി വേണ്ടിയിരുന്നില്ല; ദിലീപ് ഞങ്ങളെ ചതിച്ചു, മേജർ രവിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Malayalam

ആ ചതി വേണ്ടിയിരുന്നില്ല; ദിലീപ് ഞങ്ങളെ ചതിച്ചു, മേജർ രവിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആ ചതി വേണ്ടിയിരുന്നില്ല; ദിലീപ് ഞങ്ങളെ ചതിച്ചു, മേജർ രവിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാളി പ്രേക്ഷകർക്ക് മികച്ച പട്ടാള ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മേജർ രവി. തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പട്ടാള കഥകളാണ് മേജർ രവി ഒരുക്കാറുള്ളത്. അതോടൊപ്പം തന്നെ സംവിധാനത്തോടൊപ്പം തന്നെ അഭിനയത്തിലും തന്റെ മികവ് തെളിയിച്ചു. മിലിട്ടറി പശ്ചാത്തലത്തില്‍ നിന്നും മാറിയുള്ള ചിത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പുതിയ സിനിമയെക്കുറിച്ച് തുറന്നുപറയുന്ന മേജര്‍ രവിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി. നിവിന്‍ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിവിന്‍ ആ ചിത്രത്തില്‍ നിന്നും മാറിയത്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്‌സല്ല സിനിമയുടേത്. ബെന്നിയും ഞാനും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ്. ദിലീപിനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല. ഈ കഥയില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും. ഇതിനിടയിലായിരുന്നു മറ്റൊരു ആശയം മനസ്സിലേക്ക് വന്നത്.

മിലിട്ടറി പശ്ചാത്തലത്തില്‍ ആരും പറയാത്തൊരു കഥയായിരുന്നു സംവിധായകന്റെ മനസ്സിലേക്കെത്തിയത്. പൃഥ്വിരാജുമായി ഇതേക്കുറിച്ച് സംസാരിച്ച് വരികയാണ്. രാജുവിനെ പിക്കറ്റ് 43 ല്‍ നിര്‍ത്തിയാല്‍ ശരിയാവില്ല. അതൊരു ഭയങ്കര കോംപിനേഷനായിരുന്നു. 22 ദിവസമായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിംഗ്. 10 ദിവസം മഞ്ഞിലായിരുന്നു ഷൂട്ടുംഗ്. നിവിനും ദിലീപുമല്ല പൃഥ്വിരാജായിരിക്കുമോ മേജര്‍ രവിയുടെ അടുത്ത ചിത്രത്തിലെ നായകനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top