കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ താരങ്ങൾ കൂറ് മാറ്റിയതിന് പിന്നാലെ നിരവധി പേരാണ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്. നടൻ സിദീഖ്നെതിരെ കടുത്ത ആരോപണവുമായിരുന്നു നടി രേവതി സമ്പത്ത് നടത്തിയത്. ഇതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്.ഇക്കാര്യവും വെളിപ്പെടുത്തി നടി ഫേസ്ബുക്കിലെത്തിയിരിക്കുന്നു
രേവതിയുടെ കുറിപ്പ്,
പ്രതീക്ഷിച്ചത് പോലെ,ഗുണ്ടകള്‍ അവരുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് തുടങ്ങിയിട്ടുണ്ട്.’രേവതി സമ്പത്ത്’എന്ന വിക്കിപീഡിയ പേജ് അടിച്ചു കളഞ്ഞിട്ടുണ്ട്.ചേട്ടന് ഫാന്‍സ് അണ്ണന് ഫാന്‍സ് തുടങ്ങി ഇനീപ്പോ ഏതു മറ്റേവന്മാരാണ് ഇതിനൊക്കെ പുറകിലെങ്കിലും നിങ്ങളോട് എനിക്ക് സഹതാപം മാത്രേ ഉള്ളൂ കാരണം,പേജ് അടിച്ചു കളഞ്ഞാലും എന്റെ ശബ്ദം നിങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ സാധിക്കില്ല എന്ന് മനസിലാക്കണം.മരണം വരെ എനിക്ക് പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും.കൂടി പോയാല്‍ നിയൊക്കെ അങ്ങ് കൊല്ലും അത്ര അല്ലെ ഉള്ളൂ.തിരുവനന്തപുരം ആണ് താമസം വരൂ.കാത്തിരിക്കുന്നുവെന്ന് രേവതി കുറിച്ചു .
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...