News
സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു
സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു
Published on
സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു. ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ വെച്ചായിരുന്നു സംഭവം.
തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുൻപേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്.
Continue Reading
You may also like...
Related Topics:news
