Malayalam
റേപ്പിസ്റ്റുകളോട് കൂറു കാണിച്ചവരാണ് നിങ്ങൾ ! കാലം അങ്ങനെ അടയാളപ്പെടുത്തും; ആഞ്ഞടിച്ച് ദീപാ നിശാന്ത്
റേപ്പിസ്റ്റുകളോട് കൂറു കാണിച്ചവരാണ് നിങ്ങൾ ! കാലം അങ്ങനെ അടയാളപ്പെടുത്തും; ആഞ്ഞടിച്ച് ദീപാ നിശാന്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതില്‍ ആഞ്ഞടിച്ച് ദീപാ നിശാന്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
കുറിപ്പ് വായിക്കാം………..
കൂറു മാറിയവരല്ല!
കൂറ് കാണിച്ചവരാണ്!
റേപ്പിസ്റ്റുകളോട് കൂറു കാണിച്ചവര്‍ !
അങ്ങനെത്തന്നെ കാലം നിങ്ങളെ അടയാളപ്പെടുത്തും
ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി രേവതി, റിമ കല്ലിങ്കല്‍,ആഷിക് അബു, രമ്യ നമ്ബീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു . സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്ബോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്.
ഭാമയ്ക്കെതിരേ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവനും രംഗത്തെത്തിയിരുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഒരു സിനിമയിലെ പടം പങ്കുവെച്ചായിരുന്നു എൻ.എസ്. മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നൽകിയത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...