Malayalam
കാവ്യയെ സിനിമയിലേക്കെടുത്തതിന്റെ കാരണം അതായിരുന്നു; വർഷങ്ങൾക്ക് ശേഷം കമലിന്റെ ആ വെളിപ്പടുത്തൽ
കാവ്യയെ സിനിമയിലേക്കെടുത്തതിന്റെ കാരണം അതായിരുന്നു; വർഷങ്ങൾക്ക് ശേഷം കമലിന്റെ ആ വെളിപ്പടുത്തൽ
പൂക്കാലം വരവായിലൂടെ മലയാള സിനിയിലേക്ക് തുടക്കം കുറിച്ച കാവ്യാമാധവൻ പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറി ചിത്രത്തില്‍ കാവ്യയെ തിരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന്‍ പറയുന്നത്. നൂറിലധികം കുട്ടികള്‍ അന്ന് ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സിലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ കഥ ഇതുവരെ എന്ന പരിപാടിയില്‍ പറഞ്ഞു.