News
യൂസ് ചെയ്യുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല, ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല; നസ്ലിന്
യൂസ് ചെയ്യുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല, ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല; നസ്ലിന്
ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ ആരോപണവുമായിട്ടാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ അടുത്തിടെ രംഗത്ത് എത്തിയത്. ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മലയാള സിനിമയിൽ എല്ലാവർക്കുമറിയാം. ജോലിസ്ഥലത്ത് ഇത് അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത് . ലഹരിമരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ന് നിഗത്തെയും സിനിമാ സംഘനകള്‍ വിലക്കിയത്.
ഇപ്പോഴിതാ മലയാള സിനിമയിലെ ലഹരിമരുന്ന് വിവാദങ്ങളോട് പ്രതികരിച്ച് യുവതാരം നസ്ലിന്. ലഹരിമരുന്ന് വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് നസ്ലിന് പറയുന്നത്.
എനിക്ക് അറിയില്ല. സത്യമായിട്ടും എനിക്ക് അറിയില്ല. ഞാനിതുവരെ കണ്ടിട്ടില്ല യൂസ് ചെയ്യുന്നതൊന്നും. അതുകൊണ്ട് എനിക്കറിയില്ല. ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. ഈ കാര്യത്തില്‍ ഒരുപാട് ചര്‍ച്ചകളും പ്രതികരണങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഒരു റിയാക്ഷന് കിട്ടിയിട്ട് ഇതില്‍ വല്യ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതില്‍ കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് നസ്ലിന് പറയുന്നത്. പ്രസ് മീറ്റില്‍ പങ്കെടുത്ത നടന് മാത്യുവും സമാനമായ പ്രതികരണം തന്നെയാണ് നടത്തുന്നത്. നെയ്മര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്.
അതേസമയം, വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന് സുധി മാഡിസണ്‍ ആണ് നെയ്മര്‍ സിനിമ സംവിധാനം ചെയ്യുന്നത്. വിജയരാഘവന്, ജോണി ആന്റണി, ഷമ്മി തിലകന്, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്, ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
