Malayalam
ക്യാമ്പിലോ ? അടിയോ? എപ്പോ ? കാല് മാറി ഭാമയും സിദ്ദീഖും.. പ്രകടമാകുന്നത് ദിലീപിന്റെ കളികൾ
ക്യാമ്പിലോ ? അടിയോ? എപ്പോ ? കാല് മാറി ഭാമയും സിദ്ദീഖും.. പ്രകടമാകുന്നത് ദിലീപിന്റെ കളികൾ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നടക്കുന്നതിനിടെ നാടകീയ വഴിത്തിരിവുകള്‍. കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയിരിക്കുന്നു . കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. അതിനിടയിലാണ് കേസിലെ സാക്ഷികളായ ഭാമയും സിദ്ദിഖും കൂറുമാറിയത്.
താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാംപില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നുള്ള മൊഴി നേരത്തെ ഇരുവരും നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കേയാണ് സിദ്ധിഖും ഭാമയും കൂറുമാറിയിരിക്കുന്നത്. ഇന്ന് ഇരുവരും വിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു. സിദ്ധിക്കും ഭാമയും ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുളള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു.
അതിനിടെ സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും. . 2017 ഫെബ്രുവരി മാസത്തിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്ന് ആരോപണമുയർന്ന കേസിനാസ്പദമായ സംഭവം നടന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. കേസിന്റെ വിചാരണ ജനുവരിക്കുളളില്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കേസില്‍ 44 പേരുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടേതടക്കം വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. .
അതെ സമയം തന്നെ എംഎല്‍എയും നടനുമായ മുകേഷിനെ കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം നടത്തിയിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സമയത്താണോ അമ്മയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടക്കുന്നതിനിടെ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയത് എന്ന് തെളിയിക്കാന്‍ മുകേഷിന്റെ മൊഴി നിര്‍ണായകമാണ്.
2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. ഇതിനെത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്
