Malayalam
പരസ്യമായ ആ പ്രസംഗം എല്ലാം മാറ്റിമറിച്ചു; വഴക്കിടാൻ അതൊരു കാരണമായി
പരസ്യമായ ആ പ്രസംഗം എല്ലാം മാറ്റിമറിച്ചു; വഴക്കിടാൻ അതൊരു കാരണമായി
കെപിഎസി ലളിതയുമായുള്ള രസകരമായ വഴക്കിന്റെ കഥ പറഞ്ഞ് നെടുമുടി വേണു ഭരതന്‍ കെപിഎസി ലളിതയേക്കാള്‍ സ്‌നേഹിച്ചത് തന്നെയായത് കൊണ്ടാണ് എപ്പോഴും തന്നോട് വഴക്കടിക്കാന്‍ വരുന്നതെന്ന് പരസ്യമായ വേദിയില്‍ താന്‍ പ്രസംഗിച്ചുവെന്ന് നെടുമുടി പറയുന്നു.
നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ,ലളിത ചേച്ചി എപ്പോഴും എന്നെ വഴക്ക് പറയും.ഞാന്‍ ചോദിക്കും നിങ്ങള്‍ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന്,അപ്പോള്‍ പ്രായത്തിന്റെ കാര്യം പറയും.ഞാന്‍ വേണുവിനെക്കാള്‍ ഇളയതാണ് പിന്നെ എന്തിനാണ് ചേച്ചി എന്ന് വിളിക്കുന്നതെന്ന് ചോദിക്കും.ഞാന്‍ ഇനി അങ്ങനെ വിളിക്കില്ല അമ്മായി എന്ന് മറുപടിയും നല്‍കും.ലളിത ചേച്ചി എന്നോട് ഏറ്റവും കൂടുതല്‍ വഴക്കടിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഒരു മീറ്റിങ്ങില്‍ പ്രസംഗിച്ചു.ഭരതേട്ടന്‍ ലളിത ചേച്ചിയേക്കാള്‍ എന്നെയാണ് കൂടുതല്‍ സ്‌നേഹിച്ചതെന്ന് അതിന്റെ കാരണം കൊണ്ടാണ് ലളിത ചേച്ചി എന്നോട് വഴക്കടിക്കുന്നതെന്ന് ഞാന്‍ പ്രസംഗിച്ചു.
