News
ജഡ്ജിയെ പേരെടുത്ത് വിമര്ശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല… നമുക്ക് സിസ്റ്റം നിലനില്‍ക്കണം, നാളെ ഈ കേസോട് കൂടി ഇത് ഇവിടെ അവസാനിക്കുന്നില്ല, ഈ കേസില്‍ സുപ്രീംകോടതിയിലേക്ക് പോയാല്‍ പ്രോസിക്യൂഷന്റെ പിന്തുണ കൂടി അതിജീവിതക്ക് ലഭിക്കും; അഡ്വ. ആസഫ് അലി
ജഡ്ജിയെ പേരെടുത്ത് വിമര്ശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല… നമുക്ക് സിസ്റ്റം നിലനില്‍ക്കണം, നാളെ ഈ കേസോട് കൂടി ഇത് ഇവിടെ അവസാനിക്കുന്നില്ല, ഈ കേസില്‍ സുപ്രീംകോടതിയിലേക്ക് പോയാല്‍ പ്രോസിക്യൂഷന്റെ പിന്തുണ കൂടി അതിജീവിതക്ക് ലഭിക്കും; അഡ്വ. ആസഫ് അലി
നടി ആക്രപ്പെട്ട കേസിലെ കോടതി മാറ്റത്തിനെതിരെ അതിജീവിത നല്കിയ ഹർജി തള്ളിയതോടെ നടിയെ അനുകൂലിക്കുന്നവർ കടുത്ത നിരാശയിലാണ് . നടിയെ ആക്രമിച്ച കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുക എന്നതാണ് അതിജീവിതക്ക് നീതി ലഭിക്കാന്‍ ഏറ്റവും സഹായകമാകുക എന്ന് മുതിര്‍ന്ന അഭിഭാഷകന് ടി ആസഫ് അലി ഇപ്പോൾ പറയുന്നത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാനത്തിന് വെളിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്തുകൊണ്ടും പ്രാപ്തമായ കേസാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
ഫ്രാങ്കോ മുളക്കലിന്റെ കേസില്‍ ആ കേസില്‍ വാദം കേട്ട ജഡ്ജി തന്നെ വിധി പറയണം എന്ന് അതിലെ വിക്ടിം കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടുണ്ടായിരുന്നു. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു എന്നും മനസിലാക്കി. കാരണം സാധാരണഗതിയിലുള്ള വസ്തുത എന്ന് പറഞ്ഞാല്‍ ട്രയല്‍ ആരാണ് നടത്തിയത് ആ ജഡ്ജി അത് ഡെപ്രഷീയേറ്റ് ചെയ്യാന്‍ കൂടുുതല്‍ സഹായിക്കണമെങ്കില്‍ ട്രയലിന്റെ ഫാഗെന്റ് കേസ് ആ കോടതിയില്‍ മാറ്റാന്‍ പാടില്ല എന്നുള്ളതാണ് സാധാരണഗതിയില്‍ നടക്കാറുള്ളത്.
കാരണം എല്ലാ സാക്ഷികളേയും വിസ്തരിച്ച് കഴിഞ്ഞു. ഒന്നോ രണ്ടോ സാക്ഷിയെ മാത്രം വിസ്തരിക്കാന്‍ ബാക്കിയുള്ളപ്പോള്‍ കോടതി മാറ്റണം എന്ന് പറയുമ്പോള്‍ സ്വാഭാവികമായി പുതിയൊരു ജഡ്ജി വന്നാല്‍ ഇതുവരെയുള്ള മൊഴിയെല്ലാം ഡെപ്രഷീറ്റ് ചെയ്യുമെന്ന കാര്യത്തില്‍ പ്രതികളും പ്രോസിക്യൂഷനും ആവശ്യപ്പെടുക അങ്ങനെയാണ്.
ഞാനൊരു കോമണ്‍ ലീഗല്‍ പാര്ലേഴ്സില് നടക്കുന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇനി ഒരു വിധി വന്നു കോടതി മാറ്റാന്‍ തയ്യാറാല്ല എന്ന് പറഞ്ഞാല്‍ നമുക്ക് വീണ്ടും നമ്മുടെ മുന്നില്‍ ഒരു മാര്‍ഗമുണ്ട്. വീ കാന്‍ അപ്രോച്ച് സുപ്രീംകോര്‍ട്ട്. അതിലെന്താണ് തെറ്റ്. അങ്ങനെയുള്ള സാഹചര്യത്തില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമല്ലോ. കാരണം ഹൈക്കോടതി ആ വാദം അംഗീകരിച്ചിട്ടില്ല എങ്കില്‍ നമ്മുടെ ജുഡീഷ്യല്‍ സിസ്റ്റം തന്നെ ഒരു കോടതിക്ക് തെറ്റ് പറ്റുമ്പോള്‍ തിരുത്താന്‍ ഒരു അപ്പര്‍ കോടതി എന്നുണ്ട്.
ജില്ലാ കോടതിക്ക്, സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയാല്‍ ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിക്കും തെറ്റ് പറ്റുകയാണെങ്കില്‍ വീ കാന്‍ അപ്രോച്ച് സുപ്രീംകോര്‍ട്ട്. സുപ്രീംകോടതിക്ക് തെറ്റ് പറ്റിയാല്‍ സുപ്രീംകോടതിയില്‍ തന്നെ റിവ്യൂ പെറ്റീഷന് എന്നൊക്കെ പറഞ്ഞ് കൊടുത്തിട്ട് നിരവധി തവണ സുപ്രീംകോടതി തിരുത്തിയിട്ടുണ്ട്. നമുക്ക് സങ്കടനിവൃത്തി വരുത്തുകയാണ് ഉദ്ദേശ്യമെങ്കില്‍ നമ്മള് ജഡ്ജ്മെന്റിനെ ഒരു അക്കാഡമിക് പോയന്റ് ഓഫ് വ്യൂവില്‍ വിമര്‍ശിക്കാം.ജില്ലാ കോടതിക്ക്, സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയാല്‍ ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിക്കും തെറ്റ് പറ്റുകയാണെങ്കില്‍ വീ കാന്‍ അപ്രോച്ച് സുപ്രീംകോര്‍ട്ട്. സുപ്രീംകോടതിക്ക് തെറ്റ് പറ്റിയാല്‍ സുപ്രീംകോടതിയില്‍ തന്നെ റിവ്യൂ പെറ്റീഷന് എന്നൊക്കെ പറഞ്ഞ് കൊടുത്തിട്ട് നിരവധി തവണ സുപ്രീംകോടതി തിരുത്തിയിട്ടുണ്ട്. നമുക്ക് സങ്കടനിവൃത്തി വരുത്തുകയാണ് ഉദ്ദേശ്യമെങ്കില്‍ നമ്മള് ജഡ്ജ്മെന്റിനെ ഒരു അക്കാഡമിക് പോയന്റ് ഓഫ് വ്യൂവില്‍ വിമര്‍ശിക്കാം.
ജഡ്ജിയെ പേരെടുത്ത് വിമര്ശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് നമ്മുടെ പര്‍പസ് വില്‍ ഒബ്സര്‍വ്. എന്ന് വിശ്വസിക്കുന്ന ആളാണ്. കാരണം നമുക്ക് സിസ്റ്റം നിലനില്‍ക്കണം. നാളെ ഈ കേസോട് കൂടി ഇത് ഇവിടെ അവസാനിക്കുന്നതല്ല. ഒരു കോടതി എന്ന് പറയുന്നത് വിക്ടിമിനും പ്രതിക്കും ഒരുപോലെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലിയും അതാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍, പൊലീസ് പ്രോസിക്യൂട്ടറുടെതല്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലി വിക്ടിമിന്റേയും പ്രതിയുടേയും താല്പര്യങ്ങള് ഒരുപോലെ സംരക്ഷിക്കുക എന്നതാണ്.
അപ്പോള്‍ കോടതിക്ക് തെറ്റ് പറ്റി എന്നാണ് പരാതിക്കാരിക്ക് ഉള്ള ആക്ഷേപമെങ്കില്‍ നമ്മുടെ മുന്നില്‍ പോംവഴി തുറന്നിരിക്കുകയാണ്. സുപ്രീംകോടതിയില്‍ പോകുക. എന്നാലല്ലേ ഈ കേസിലൊരു നീതി നിര്‍വഹണം പരാതിക്കാരി ആഗ്രഹിക്കുന്നത് പോലെ നടക്കാന്‍ പറ്റുകയുള്ളൂ. അല്ലാതെ പണ്ട് ലാവ്ലിന് കേസ് കഴിഞ്ഞപ്പോള്‍ ജഡ്ജിയുടെ കോലം കത്തിച്ചു, ജഡ്ജിയെ വിമര്‍ശിച്ചു, പരിഹസിച്ചു അതല്ലല്ലോ മാര്‍ഗം. നമുക്ക് ന്യായാധിപന് എന്ന് പറയുന്നത് ഇന്ന് വരും നാളെ പോകും. പക്ഷെ സിസ്റ്റം നിലനില്ക്കണമെങ്കില് നമുക്ക് ആ സിസ്റ്റത്തിന്റെ നിയമപരമായ പശ്ചാത്തലം വിലയിരുത്തി കോര്‍ട്ട് ഹാസ് ഗോണ് റോംഗ് ലീഗലി എന്ന് സ്ഥാപിച്ചാല്‍ മാത്രമെ നമുക്ക് അതിലൊരു സങ്കടനിവൃത്തി വരുത്താന്‍ പറ്റുകയുള്ളൂ. ഇതിന് മുന്‍പ് തുടരെ തുടരെ വന്ന വിധിയും അതിജീവിതക്ക് എതിരാണ്. അങ്ങനെയൊരു വിഷയത്തില്‍ നമുക്കൊരു സങ്കടനിവൃത്തി വരുത്തണമെങ്കില്‍ എന്റെ അഭിപ്രായം സംസ്ഥാനത്തിന് വെളിയിലേക്ക് കേസ് മാറ്റാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്തുകൊണ്ടും പ്രാപ്തമായ കേസാണിത്.
ഇതിന് മുന്‍പ് ചന്ദ്രബോസ് വധക്കേസില്‍ വിചാരണയുടെ അവസാനഘട്ടത്തിലായിരുന്നു സുപ്രീംകോടതി അത് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന്. ജയലളിത കേസില്‍ അവിടെ നിന്ന് നീതി കിട്ടില്ല എന്ന് ഉറച്ച വിശ്വാസം വന്നു. അത് അവിടത്തെ കോടതിയില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല. ഇവിടത്തെ പോലെ ഇതുപോലെ കെട്ടുവലിഞ്ഞ പലഘട്ടത്തിലും ആ കേസില്‍ അവിടെ ഒരു ഫെയര്‍ ട്രയല്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതിയെ ഡിഎംകെ സമീപിച്ച് കേസ് കര്‍ണാടകയിലേക്ക് മാറ്റിയത്. ട്രാന്‍സ്ഫര്‍ പെറ്റീഷനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് പകരം സുപ്രീംകോടതിയില്‍ നേരിട്ട് പലകാരണത്താല്‍ നടിയെ ആക്രമിച്ച കേസ് സംസ്ഥാനം മാറ്റണം എന്ന് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് കഴിഞ്ഞാല്‍ എന്റെ അഭിപ്രായത്തില്‍ അതിജീവിതക്ക് എല്ലാ അര്‍ത്ഥത്തിലും പ്രതിക്കും വലിയ പരാതി വരാന്‍ സാധ്യതയില്ല. കാരണം കേരളത്തിലേത് പോലെ ഇത്ര വലിയ മീഡിയ അറ്റാക്ക് പ്രതിക്ക് നേരെ വരാന്‍ സാധ്യതയില്ലാത്ത സാഹചര്യം വരും.
പണ്ട് രാജന് കേസ് മാറ്റിയിട്ടുണ്ട്. രാജന് കേസ് മാറ്റിയത് എങ്ങനെയാണ്. മീഡിയാസ് പ്രതികള്‍ക്കെതിരെ ശക്തമായ അറ്റാക്ക് നടത്തിയ സാഹചര്യത്തിലാണ് 1980 ല്‍ രാജന് കേസ് കോയമ്പത്തൂര്‍ കോടതിയിലേക്ക് മാറ്റിയത്. അതുകൊണ്ട് അതിജീവിത സുപ്രീംകോടതിയെ സമീപിക്കണം. ഈ കേസില്‍ സുപ്രീംകോടതിയിലേക്ക് പോയാല്‍ പ്രോസിക്യൂഷന്റെ പിന്തുണ കൂടി അതിജീവിതക്ക് ലഭിക്കും.
