News
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകന് അന്തരിച്ചു
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകന് അന്തരിച്ചു
പിന്നണി ഗായകനും സഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസില്‍ തിലകന് അന്തരിച്ചു. 56 വയസ്സ് ആയിരുന്നു.
നാല്പത് വര്‍ഷത്തോളമായി കേരളത്തിലെ പ്രധാന ഗാനമേള ട്രൂപ്പുകളില്‍ ഗായകനായിരുന്നു. കൊച്ചിന് കലാഭവന്‍, മുവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ് എന്നി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു.
സലിംബാവ സംവിധാനം ചെയ്ത ‘മോഹിതം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പിന്നീട് ‘സീന്‍ നമ്പര്‍ 001’ എന്ന ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. എആര്‍ റഹ്മാന്, ഇളയരാജ എന്നിവരുടെ ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിയിട്ടുണ്ട്. ഭക്തി ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. മധു ബാലകൃഷ്ണന്, ബിജു നാരായണന് സുജാത, മിന്മിനി, ദലീമ എന്നി ഗായക ഗായികമാര്‍ തിലകന്റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി (അധ്യാപിക). പിതാവ്: നാരായണ കുട്ടന്. മാതാവ്: സരസ്വതി.സംസ്കാരം നടത്തി.
