Bollywood
ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍
ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍
ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍. യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപോയോഗിച്ചുവെന്നുമായിരുന്നു ആരോപണം.
ഇര്‍ഫാന്‍ ഖാനും, ഋഷി കപൂറുമായി ബന്ധപ്പെട്ട ട്വീറ്റിനെ തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാത്തിലാണ് അറസ്റ്റ്. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
2020ലാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയ കമാലിന്റെ ട്വീറ്റ്. പരാതിയില്‍ കെആര്‍കെയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകള്‍ പ്രകാരമാണ് കമാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി 11 മണിക്ക് ബോറിവലി കോടതിയില്‍ ഹാജരാക്കുംഅറസ്റ്റിന് പിന്നാലെ പരാതിക്കാരന്‍ രാഹുല്‍ഡ കനാല്‍ പ്രതികരിച്ചു. ‘എന്റെ പരാതിയില്‍ കമല്‍ ആര്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ ഈ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അയാള്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരായ ശക്തമായ സന്ദേശമാണിത്’ രാഹുല്‍ കനാല്‍ പറഞ്ഞു.
