Connect with us

മമ്മൂട്ടി ലോ കോളജിൽ‌ പഠിച്ച വിദ്യാർഥിയാണ്… എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്നു, ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ പുറത്തേക്ക് വരും, മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞതിന്റെ കാരണം ഇതാണ്; ജിഷയുടെ അമ്മയുടെ തുറന്ന് പറച്ചിൽ

Malayalam

മമ്മൂട്ടി ലോ കോളജിൽ‌ പഠിച്ച വിദ്യാർഥിയാണ്… എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്നു, ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ പുറത്തേക്ക് വരും, മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞതിന്റെ കാരണം ഇതാണ്; ജിഷയുടെ അമ്മയുടെ തുറന്ന് പറച്ചിൽ

മമ്മൂട്ടി ലോ കോളജിൽ‌ പഠിച്ച വിദ്യാർഥിയാണ്… എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്നു, ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ പുറത്തേക്ക് വരും, മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞതിന്റെ കാരണം ഇതാണ്; ജിഷയുടെ അമ്മയുടെ തുറന്ന് പറച്ചിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. പെരുമ്പാവൂർ സ്വദേശിനിയായ ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവിവാദത്തിനും കാരണമായിരുന്നു. 2016 ഏപ്രില്‍ 28നാണ് വീടിനുള്ളിൽവെച്ച് നിയമവിദ്യാർഥി കൂടിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇപ്പോൾ ജിഷയുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തയാണ് വരുന്നത്. കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചിരിക്കുന്നത്.കൊളപ്പുള്ള ലീലയ്ക്ക് പുറമെ സലീംകുമാർ, ദേവൻ, ലാൽ ജോസ് തുടങ്ങിയവരെല്ലാം നിപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാ​ഗമായിട്ടുണ്ടെന്ന് നടി കൊളപ്പുള്ളി ലീല പറഞ്ഞു.

സിനിമയെ കുറിച്ച് നടി കൊളപ്പുള്ളി ലീലയും ജിഷയുടെ അമ്മയും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘കേസിൽ പ്രതിയായത് അമീറുൾ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുൾ ഇസ്ലാം വരുന്നതിന് മുമ്പ് അയൽവാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കുറ്റകൃത്യമല്ല ഇത്. അതുകൊണ്ട് തന്നെ ഇതിന് പിറകിൽ‌ വേറെയും ആളുകളുണ്ടെന്നാണ് എനിക്ക് തോന്നലുള്ളത്. ഇടയ്ക്ക് ഞാൻ മമ്മൂട്ടിയോ മോഹൻലാലോ വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇവരൊക്കെ പടത്തിൽ അഭിനയിക്കുന്ന ഏറ്റവും വലിയ നടന്മാരാണ്.’ ‘ലോകത്തെല്ലാവരും ഇവരെ ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടി ലോ കോളജിൽ‌ പഠിച്ച വിദ്യാർഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായതുകൊണ്ടാണ് മറഞ്ഞ് ഒളിച്ചിരിക്കുന്ന ബാക്കി അവശേഷിക്കുന്ന പ്രതികളെ കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞത്.’

അവര് വന്ന് കഴിഞ്ഞാൽ ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ സത്യത്തിൽ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞത്. മകളെ വളർത്താൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്.’ ‘ജിഷയെ പഠിപ്പിക്കണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് അറ്റൻഡറായി അടം തുടരെ തുടരെ ജോലിക്ക് പോയത്. എന്റെ മക്കൾ ചെറുപ്പം മുതൽ നൃത്തമൊക്കെ പഠിച്ചിരുന്നു. എന്റെ മകൾ ആരേയും ഇതുവരെ പ്രണയിച്ചിട്ടില്ല. അടുപ്പ് കൂട്ടിയപോലെ വീടുണ്ട്.’ ‘പക്ഷെ എന്റെ കൊച്ച് അവിടെ കിടന്ന് നിലവിളിച്ചിട്ട് ആരും കേട്ടില്ല എന്നത് അറിയില്ല’ ജിഷയുടെ അമ്മ പറഞ്ഞു. ‘ജിഷയുടെ അമ്മ ആവശ്യപ്പെടുന്നത് അവർക്ക് ആളെ തെളിയിച്ച് കിട്ടണമെന്നതാണ്.’

‘സാധാരണ നമ്മളൊരു സിനിമയിൽ കഥാപാത്രം ചെയ്യുന്നത് പോലെയല്ല നമ്മൾ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്യുന്നത്. ഞാൻ‌ ജിഷയുടെ അമ്മ രാജേശ്വരിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.’ ‘ജിഷയുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും രണ്ട് പ്രസവിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് സംവിധായകൻ ബെന്നി ആശംസകൾ പറഞ്ഞതുപോലെ ഞാൻ‌ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ട് എഴുന്നേൽക്കുമ്പോൾ ആരായാലും അവരുടെ ഹൃദയം വേദനിക്കും.’

പ്രസവിച്ചാൽ മാത്രമെ അമ്മയാകുവെന്ന ചിന്ത തെറ്റാണ്. കാരുണ്യമില്ലാത്ത കൊലയാണെന്ന് പറയാം. എട്ട് വർഷമായിട്ട് ആരും ഈ വിഷയത്തിൽ സിനിമ പിടിക്കാൻ തയ്യാറായില്ല. ഇനി ഒരു മകൾക്കും അമ്മയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത്.’ ‘തെറ്റ് ആര് ചെയ്താലും വെളിച്ചത്ത് വരണം. ജിഷയുടെ അമ്മയായി അഭിനയിച്ചപ്പോൾ എന്റെ മനസ് വേദനിച്ചിരുന്നു. ആ കഥാപാത്രം തൊണ്ണൂറ്റി ഒമ്പത് ശതമാനം ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം’ നടി കൊളപ്പുള്ളി ലീല പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top