News
ദിലീപിന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസുമായി ബന്ധം, ജഡ്ജിയെ പോക്കറ്റിലാക്കി? നിർണായക തെളിവുകൾ പുറത്ത് വിട്ട് നടി, ഇനി എന്തൊക്കെ കാണണം, ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകം
ദിലീപിന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസുമായി ബന്ധം, ജഡ്ജിയെ പോക്കറ്റിലാക്കി? നിർണായക തെളിവുകൾ പുറത്ത് വിട്ട് നടി, ഇനി എന്തൊക്കെ കാണണം, ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു ട്വിസ്റ്റിലേക്കാണ് പോകുന്നത്. കേസിലെ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്നായിരുന്നു ജഡ്ജിയുടെ പിന്മാറ്റം. ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസറ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്വമേധയാ ഉള്ള പിന്മാറ്റം.
കേസില്‍ നടി ഒടുവിൽ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് ശക്തമായ വാദങ്ങളാണ് . ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതിയിലെ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് നടി. ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും ദിലീപ് ബന്ധം സ്ഥാപിച്ചുവെന്നാണ് നടിയുടെ ആരോപണമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇങ്ങനെയായാല്‍ ഒരിക്കലും നീതി കിട്ടില്ലെന്ന് നടി സംശയിക്കുന്നു. അതുകൊണ്ടുതന്നെ ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ വിചാരണ നടത്തരുതെന്ന് നടി ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ തീരുമാനം വളരെ നിര്‍ണായകമാകും…
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവായ എക്‌സൈസ് സിഐയുമായും ദിലീപ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന വാദം കേസിന്റെ വിചാരണയുടെ വിശ്വാസ്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.
വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല. നേരത്തെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങളും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവുമായി ദിലീപും മറ്റു പ്രതികളും ബന്ധമുണ്ടാക്കിയതിന് തെളിവായിട്ടാണ് ഓഡിയോ സന്ദേശം നടി ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വിചാരണ കോടതി ജഡ്ജി പരിഗണിക്കുന്നില്ലെന്ന് നടി പറയുന്നു. ‘തേടിയ വള്ളി കാലില്‍ ചുറ്റി’യെന്ന ഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജഡ്ജിയുടെ ഭര്‍ത്താവ് പ്രതിയായ കേസും സംഭാഷണത്തില്‍ പറയുന്നു. ഇതെല്ലാം വിചാരണ നീതി പൂര്‍വമാകില്ല എന്നതിന് തെളിവായി നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
