News
ദിലീപിന്റെ ഹർജി,നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്
ദിലീപിന്റെ ഹർജി,നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്
ദിലീപ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ്. കോടതിരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്. ഉദ്യോഗസ്ഥന്റെ മറുപടിക്കായി ഹരജി ഈമാസം 24ന് വീണ്ടും പരിഗണിക്കും. കോടതിരേഖ അന്വേഷണ ഉദ്യോഗസ്ഥന് ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇത് കോടതീയലക്ഷ്യമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
ഇതിനിടെ, കേസിലെ മുഖ്യപ്രതികളിലൊരാളായ പള്‍സര്‍ സുനി വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്കി. നടി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത് ഇതിന് വേണ്ടിയാണെന്നും പള്‍സര്‍ സുനി ഹരജിയില്‍ പറഞ്ഞു. ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും വിചാരണ നീളുന്നത് ജയില്‍ ജീവിതം നീളാൻ ഇടയാക്കുന്നുവെന്നും ഹരജിയിൽ പറഞ്ഞു. ഇതും 24ന് പരിഗണിക്കാൻ മാറ്റി.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട അതിജീവിത ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വയം പിന്മാറി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ജഡ്ജി മാറ്റണമെന്ന് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്സ്റ്റിസ് സ്വമേധയാ പിന്മാറുന്നത്. കേസ് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അതിജീവിതയുടെ ഹര്‍ജി.
