Connect with us

ബാഹുബലി ഇത്രയും വലിയ ചിത്രമാണെന്ന് കരുതിയില്ല; പിന്നീട് നടന്നതെല്ലാം രോമാഞ്ചം സൃഷ്ടിക്കുന്നതായിരുന്നു, സിനിമ ഇറങ്ങിയ ശേഷം ആരാധകരുടെ പ്രതികരണം കണ്ടപ്പോള്‍ താന്‍ അടക്കം എല്ലാവരും അതിശയിച്ചു പോയെന്ന് രമ്യ കൃഷ്ണന്‍

News

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം കാണാത്തവര്‍ വിരളമായിരിക്കും. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം ലോകമൊട്ടാകെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ഹോളിവുഡില്‍ നിന്നു വരെ ചിത്രത്തെയും രാജമൗലിയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

ആഗോള ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്ന പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, രമ്യാ കൃഷ്ണന്‍, സത്യരാജ് എന്നിവരുടെ കരിയറിലെയും മികച്ച ചിത്രമായിരുന്നു ബാഹുബലി. ഇപ്പോിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശിവഗാമി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന രമ്യാ കൃഷ്ണന്‍.

ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് താന്‍ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല എന്നാണ് രമ്യ പറയുന്നത്. ബാഹുബലിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ സിനിമ എങ്ങനെ ആയിരിക്കുമെന്നോ, എന്ത് ചെയ്യണമെന്നോ ഞങ്ങള്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. രാജമൗലി സംവിധാനം ചെയ്യുന്ന ഒരു സാധാരണ തെലുങ്ക് ചിത്രത്തിലാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് മാത്രമെ കരുതിയിരുന്നുള്ളൂ.

പക്ഷെ സിനിമ ഇറങ്ങിയ ശേഷം ആരാധകരുടെ പ്രതികരണം കണ്ടപ്പോള്‍ താന്‍ അടക്കം എല്ലാവരും അതിശയിച്ചു എന്നും താരം പറയുന്നു. രാജമൗലി എന്ന വ്യക്തി തെലുങ്കിലെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ്. വലിയ ഒരു സംവിധായകന്റെ സിനിമയില്‍ ഭാഗമാകുന്നു എന്നതായിരുന്നു സന്തോഷം. എന്നാല്‍ ചിത്രം ഇത്രയും വലുത് ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് നടന്നതെല്ലാം രോമാഞ്ചം സൃഷ്ടിക്കുന്നതായിരുന്നു. താന്‍ ഒരു ദക്ഷിണേന്ത്യന്‍ നടിയാണ്. അതുകൊണ്ട് ഒന്ന് പറയാന്‍ സാധിക്കും, ദക്ഷിണേന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബാഹുബലിയില്‍ അഭിനയിച്ചതില്‍ താന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുകയാണ്. താന്‍ ഭാഗമായ ഒരു ദക്ഷിണേന്ത്യന്‍ സിനിമ കാരണമാണ് പാന്‍ ഇന്ത്യ സംഭവിച്ചതെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും രമ്യ കൃഷ്ണന്‍ പറഞ്ഞു.

More in News

Trending