News
കോടതിയിൽ ചാടി എഴുന്നേറ്റ് രാമൻപിള്ളയും കൂട്ടരും..അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട! മുട്ടാൻ വരല്ലേ… ജഡ്ജിയെ ഞെട്ടിച്ച് ‘അയാൾ’! നാടകീയ രംഗങ്ങൾ
കോടതിയിൽ ചാടി എഴുന്നേറ്റ് രാമൻപിള്ളയും കൂട്ടരും..അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട! മുട്ടാൻ വരല്ലേ… ജഡ്ജിയെ ഞെട്ടിച്ച് ‘അയാൾ’! നാടകീയ രംഗങ്ങൾ
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു ഇതിന് പിന്നാലെയാണ് നടിയ്ക്ക് വേണ്ടി അജകുമാർ എത്തിയത്. ഇക്കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായ വാദമുഖങ്ങളാണ് അജകുമാർ കോടതിയിൽ നടത്തിയത്.
കേസില്‍ അജകുമാറിനേയും പുറത്താക്കാനാണ് ദിലീപും അഭിഭാഷകന്‍ രാമന്‍പിള്ളയും നടത്തുന്നത് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുകയാണ്. എന്നാല്‍ അജകുമാര്‍ ഈ കേസിലെ വിജയം കണ്ടതിനുശേഷം മാത്രമേ അവിടുന്ന് പടിയിറങ്ങൂവെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ബൈജു കൊട്ടാരക്കര പറയുകയാണ്
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
എങ്ങനെയെങ്കിലും അഡ്വ. അജകുമാറിനെ ഇപ്പോ നടി ആക്രമിക്കപ്പെട്ട കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരിക്കുന്ന അഡ്വ. അജകുമാറിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. പ്രിന്‍സിപ്പല്‍സ് കോടതിയല്‍ ഇന്‍ ക്യാമറ പ്രൊസിഡിംഗ്‌സ് ഒന്നുമില്ലാത്തതുകൊണ്ട് വളരെ വ്യക്തമായി പത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അത് കേള്‍ക്കാം.
അഡ്വ ഫിലിപ്പ് ടി വര്‍ഗീസ് ദിലീപിന്റെ സ്വന്തം വക്കീല്‍, രാമന്‍പിള്ളയുടെ സ്വന്തം ആള്‍ ഇന്നൊരു ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു. ആ ഒബ്ക്ഷന്‍ മറ്റൊന്നുമായിരുന്നില്ല. അഡ്വ അജകുമാര്‍ ഏതാണ്ട് 10-300 ചാനല്‍ ചര്‍ച്ചകളിലൊക്കെ പങ്കെടുത്ത ആളാണ്. അതുകൊണ്ട് ഈ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ല എന്നൊക്കെയാണ് പറഞ്ഞത്.
ഫോണിന് അകത്തുള്ള വിവരങ്ങള്‍ പ്രതികളുടെ കൈയില്‍ നിന്നും എടുത്തു മാറ്റി അത് അടിച്ചുമാറ്റി ഡിലീറ്റ് ചെയ്തു കളഞ്ഞ് ആ ഫോണുകള്‍ കൊണ്ട് ബോംബെയില്‍ പോയി അവിടെ ഒരു ലാബില്‍ കൊടുത്തു അതിനകത്ത് വിവരങ്ങളും എടുത്തുകളഞ്ഞു ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ വേണ്ടി 5 ലക്ഷം കൊടുത്തു വീണ്ടും കാശു കൊടുത്തു എന്ന് വളരെ വ്യക്തമായി ആ സാക്ഷി 164 വരെ കൊടുത്ത അതിലുള്‍പ്പെട്ട വക്കീലാണ് ഈ ഫിലിപ്പ് ടി വര്‍ഗീസ്.
ആ മാന്യനാണ് ഇന്ന് കോടതിയില്‍ ചെന്ന് പറഞ്ഞിരിക്കുന്നത് ടിവി ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ആളാണ് അതുകൊണ്ട് ഇത് അനുവദിക്കാമോ? വളരെ വ്യക്തമായ മറുപടിയും അഡ്വ അജകുമാര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ കോടതിക്കുള്ളിലെ കാര്യം നോക്കിയാല്‍ മതി. കോടതിക്ക് പുറത്ത് ഞാന്‍ എന്തു ചെയ്യുന്നു എന്ന് നോക്കേണ്ട കാര്യം നിങ്ങള്‍ക്ക് ഇല്ല.
വളരെ വ്യക്തമായി അദ്ദേഹം അത് പറഞ്ഞു. പിന്നീട് അവിടെ കണ്ടത് അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി കാര്യങ്ങള്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഒരുപാട് പഴികള്‍ പറയുന്നു. പ്രതിഭാഗം അതിനെല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം അക്ഷമനായി അവിടെ ഇതെല്ലാം കേട്ടിരിക്കുന്നു അഡ്വ അജകുമാര്‍.
ആ സമയത്ത് ജഡ്ജ് പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തു കറങ്ങി നടക്കുകയാണ് എന്നാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയതല്ല. അത് അന്വേഷണത്തിന്റെ ഭാഗമാണ്. ആ മെമ്മറി കാര്‍ഡ് അടിച്ച് മാറ്റിയല്ലോ ഈ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണക്കോടതിയില്‍ വരുന്ന സമയത്ത്.
ആ മെമ്മറി കാര്‍ഡ് അടിച്ച് മാറ്റി വിവോ ഫോണില്‍ ഇട്ടില്ലേ. അതിന്റെ അന്വേഷണമാണ്. അതിന്റെ അന്വേഷണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ വാ മൂടിക്കെട്ടി നടന്നാല്‍ എന്തെങ്കിലും വിവരം കിട്ടുമോ. അപ്പോള്‍ കോടതിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം. അവര്‍ക്കറിയാം ആരുടെ നമ്പര്‍ ആണെന്ന് വളരെ വ്യക്തമായി അറിയാം. അവരെ പൊക്കുകയും ചെയ്യും എന്നാണ് എല്ലാവരുടെയും വിശ്വാസം.
അജകുമാര്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം കോടതിയില്‍ അക്ഷമനായിരുന്നു. എല്ലാവര്‍ക്കും അതിശയമാണ് എന്താണ് അദ്ദേഹം മിണ്ടാതിരിക്കുന്നത് എന്ന്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. അവസാനം അജകുമാര്‍ പറയുന്നു ഇനി എനിക്ക് സംസാരിക്കാമോ. അദ്ദേഹം പറഞ്ഞു ഞാന്‍ കോടതിക്ക് പുറത്ത് എന്ത് ചെയ്യുന്നു എന്നുള്ളത് എന്റെ അവകാശം. അത് ഞാന്‍ ചെയ്യും.
ഈ കോടതിക്കുള്ളില്‍ വരുമ്പോള്‍ ഞാന്‍ എന്താണ് പറയുന്നത് എന്നുള്ള കാര്യങ്ങള്‍ മാത്രം നിങ്ങള്‍ കേട്ടാല്‍ മതി. ഫിലിപ്പ് ടി വര്‍ഗീസിന്റെ വായില്‍ പിന്നെ മിണ്ടാട്ടമുണ്ടായില്ല. ഞാന്‍ ഇതില്‍ നിന്ന് വെളിയില്‍ പോകുമ്പോള്‍ ചിലപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പോകും, ചിലപ്പോള്‍ പത്രങ്ങളില്‍ എഴുതും. പക്ഷെ നിയമവിരുദ്ധമായി ഞാനൊന്നും ചെയ്യുന്നില്ല.
പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും യാതൊരു അവകാശവുമില്ല എന്നു പറയുന്നു. നേരത്തെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ പുകച്ച് പുറത്തുചാടിച്ചതുപോലെ ഈ കോടതിയെ ഞങ്ങള്‍ക്ക് വേണ്ട, ഈ ജഡ്ജിന്റെ മുന്നില്‍ വാദിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നുപറഞ്ഞ് സൂകേശനും അനില്‍ കുമാറുമൊക്കെ ആ കോടതിയില്‍നിന്നു പോയപ്പോ അതുപോലെ പുകച്ച് പുറത്ത് ചാടിക്കാന്‍ രാമന്‍പിള്ളയും കൂട്ടരും ഒക്കെ കിണഞ്ഞു പരിശ്രമിക്കുന്നു കോടതിയില്‍.
പക്ഷേ നടക്കത്തില്ല രാമന്‍പിള്ളേ. ഒരു കാരണവശാലും നടക്കില്ല. നിങ്ങള്‍ എത്ര ഒബ്ജക്ഷന്‍ ഫയല്‍ ചെയ്താലും നിങ്ങള്‍ എന്തെല്ലാം കുടിലതന്ത്രങ്ങള്‍ ഉപയോഗിച്ചാലും എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും അജകുമാര്‍ ഈ കേസില്‍ നെടുംതൂണായി നില്‍ക്കുമെന്ന് ഈ കേസിനെ പറ്റി പഠിക്കുന്ന ആളുകള്‍ക്ക് വളരെയധികം വിശ്വാസമുണ്ട്. അതുകൊണ്ട് കുഴിത്തിരുമ്പ് പരിപാടികളൊക്കെ വക്കീലന്മാര്‍ ആയ ഫിലിപ്പ് വര്‍ഗീസ് ഒക്കെ നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കും.
നിങ്ങള്‍ക്കെതിരേയും കേസ് നില്‍ക്കുന്നുണ്ട്. ആ കേസില്‍ നിങ്ങളുടെ ഓഫീസില്‍ ഇരിക്കുന്ന ഉപകരങ്ങള്‍ സായി ശങ്കറിന്റെ ഉപകരണങ്ങള്‍ ഈ സാധനങ്ങള്‍ തിരിച്ചെടുത്തു കൊടുക്കാന്‍ സായി ശങ്കര്‍ ഡിജിപിക്ക് പരാതി കൊടുത്തിട്ട് ഇന്നുംവരേയും അതിനകത്ത് ഒരനക്കവും ഉണ്ടായിട്ടില്ല. ഇതിന്റെ ഒക്കെ കാരണം ഞങ്ങള്‍ക്കൊക്കെ അറിയാം ഫിലിപ്പ് പി വര്‍ഗീസേ.
ദിലീപിന്റെ കൂടെ ഉണ്ടായിരുന്ന ശരത്തും ഒരു പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും തമ്മിലുള്ള ബന്ധം ഒക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവുമായുള്ള ബന്ധവുമൊക്കെ ആലുവയില്‍ അങ്ങാടിപാട്ടാണ്. അതുകൊണ്ടൊന്നും കോടതിയില്‍ വരുമ്പോള്‍ ഇതിന്റെ കാര്യകാരണങ്ങള്‍ സഹിതം ഓരോന്നും അജകുമാര്‍ ചോദിച്ചിരിക്കുന്നു.
ഇത് ഒരു വഴിക്ക് കൊണ്ടുവന്നിട്ടേ അജകുമാര്‍ ഈ കേസിലെ വിജയം കണ്ടതിനുശേഷം മാത്രമേ അവിടുന്ന് പടിയിറങ്ങി. നീതിക്ക് വേണ്ടിയാണ് അജകുമാര്‍ പോരാടുന്നത്. ഈ കേസ് അത്രത്തോളം പഠിച്ച ഒരാള്‍ എന്ന നിലയില്‍ ഇത്രയധികം അവഗാഹമുള്ള ഒരു വക്കീല്‍ എന്ന നിലയില്‍ അജകുമാര്‍ കോടതിയില്‍ ഒരോ ചോദ്യങ്ങള്‍ക്കും ആലോചിച്ചു തന്നെ മറുപടി പറയും. അജകുമാര്‍ ചോദിക്കാനുള്ള ചോദ്യം ചോദിച്ചിരിക്കും പറയാനുള്ളത് പറഞ്ഞിരിക്കും.
