News
പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, ഹണി എം വർഗീസിനെ തെറിപ്പിക്കാൻ അടുത്ത നീക്കം! പന്ത് ദിലീപിന്റെ കോർട്ടിലേക്ക്, അതിജീവിതയുടെ ആ കാര്യംഇനി നടക്കില്ല…! സൂപ്പർ ട്വിസ്റ്റിലേക്ക്, വിജയം ഉറപ്പിച്ച് ദിലീപ്!?
പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, ഹണി എം വർഗീസിനെ തെറിപ്പിക്കാൻ അടുത്ത നീക്കം! പന്ത് ദിലീപിന്റെ കോർട്ടിലേക്ക്, അതിജീവിതയുടെ ആ കാര്യംഇനി നടക്കില്ല…! സൂപ്പർ ട്വിസ്റ്റിലേക്ക്, വിജയം ഉറപ്പിച്ച് ദിലീപ്!?
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം തന്നെ അതിജീവിത രംഗത്തെത്തിയിരുന്നു. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷനോ അതിജീവിതയോ ആവശ്യപ്പെട്ടാലും നിലവില്‍ പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയില്‍ നിന്നും എടുത്ത് മാറ്റാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന് സന്തോഷ് കുമാർ. വിചാരണ ആരംഭിച്ചതിന് ശേഷം എനിക്ക് ഇന്ന കോടതിയില്‍ തന്നെ ഈ കേസ് നടത്തണമെന്ന് പ്രോസിക്യൂഷനോ അതിജീവിതയ്ക്കോ പറയാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ കേസ് നടത്തിക്കൊണ്ടിരിക്കെ “എനിക്ക് ഈ ജഡ്ജിയെ ഇഷ്മല്ല, കേസ് മാറ്റാണം’ എന്ന് പറഞ്ഞാല്‍ നടക്കില്ല. വിസ്താരത്തിന്റെ ഏകദേശ ഘട്ടം പൂർത്തിയായതിന് ശേഷമാണ് പുതിയ വെളിപ്പെടുത്തല്‍ വരുന്നത്.
നേരത്തെ ഗൂഡാലോചന വകുപ്പായിരുന്നു ദിലീപിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്ന് പറഞ്ഞായിരുന്നു തുടരന്വേഷണം. തുടരന്വേഷണത്തിന്റെ കുറ്റചാർജില്‍ ഒരു പ്രതിയും കൂടി. ഈ സാഹചര്യത്തില്‍ മേല്‍ക്കോടതികള്‍ ഇടപെട്ടില്ലെങ്കില്‍ നിലവിലെ ജഡ്ജി തന്നെ തുടരും. ഇനിയും അതിജീവിത അത്തരമൊരു ആവശ്യവുമായി മുന്നോട്ട് പോയാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നും സന്തോഷ് കുമാർ പറയുന്നു. ഒരു ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപരമായി തന്നെ ഒരു കേസില്‍ കോടതി മാറുന്നതിനുള്ള വകുപ്പുണ്ട്. ഉദാഹരത്തില്‍ എറണാകുളം കുടുംബ കോടതിയില്‍ നടക്കുന്ന ഒരു കേസിനെ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധിക്കും. ഇതിന്മേലുള്ള അവകാശം സിആർപിസി അനുസരിച്ചും സിപിസി അനുസരിച്ചും ഹൈക്കോടതിക്കാണ്. അതേസമയം മുന്‍സിഫ് കോടതി 1 ല്‍ നടക്കുന്ന കേസ് മുന്‍സിഫ് 2 ലേക്ക് മാറ്റണമെങ്കില്‍ അതാത് ജില്ലാ കോടതികളില്‍ അപേക്ഷ നല്‍കും. കേസ് ഒരു കോടതിയില്‍ നിന്നും മാറ്റാനുള്ള മതിയായ കാരണങ്ങള്‍ സഹിതം ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ അതേ അധികാരമുള്ള കോടതിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും അഡ്വ. സന്തോഷ് കുമാർ ചൂണ്ടിക്കാണിക്കുന്നു. ഈ കേസില്‍ പറയുന്നത് കോടതി മാറ്റമല്ല, ജഡ്ജിയെ മാറ്റണമെന്നാണ്.
ആ ജഡ്ജിയെ വ്യക്തിപരമായി എനിക്ക് വിശ്വാസം ഇല്ല, അല്ലെങ്കില്‍ അവർ പക്ഷപാതപരമായി പെരുമാറുന്നു എന്ന് പറയുന്നതും കോടതി മാറാനുള്ള കാരണം തന്നെയാണ്. അത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കണം. ഹൈക്കോടതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. യഥാർത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് വരേണ്ടിയിരുന്നത് പ്രിന്‍സിപ്പില്‍ സെഷന് കോടതി എറണാകുളത്തിന് മുമ്പാകെയായിരുന്നു. അവിടെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസില്‍ ഒരു വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഉയർന്ന് വരുന്നതും കേസ് ഇപ്പോഴത്തെ കോടതിയുടെ മുമ്പാകെ എത്തുകയും ചെയ്യുന്നത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അത് കോടതി അംഗീകരിച്ചില്ല.
ഇതിന് പിന്നാലെ മറ്റൊരു സംഘടനയും ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. ഇക്കാര്യം ഞാന്‍ വായിച്ച് മനസ്സിലാക്കിയ കാര്യമാണ്. എന്തൊക്കെയായാലും ഈ കേസ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ഫർ പെറ്റീഷന് കൊടുക്കാന്‍ നിയമപരമായി സാധിക്കുമായിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു ആവശ്യം നിയമപരമായി ചെയ്തില്ലെന്ന് ചിന്തിക്കേണ്ട കാര്യമാണ്. കേസ് ഒരു ജഡ്ജിയില്‍ നിന്നും എടുത്ത് മാറ്റി വേറെ ജഡ്ജിക്ക് കൊടുക്കുമ്പോള്‍ ജുഡീഷ്യറിക്ക് കളങ്കമുണ്ടാവുമെന്ന് ചിന്തിക്കുന്ന രീതിയല്ല ഹൈക്കോടതിക്കുള്ളത്. ഹൈക്കോടതിയിലായാലും സുപ്രീംകോടതിയിലായും നിയമപ്രകാരം മാത്രമേ ജഡ്ജിമാർക്ക് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർക്കുന്നു
