News
തടസം നിൽക്കുന്നവരെ തൂത്തെറിഞ്ഞ് ഏതറ്റം വരെ പോകാനും റെഡി, ദിലീപിനെ പൂട്ടാനുറച്ച് തന്നെ, മുച്ചൂട് മുടിയ്ക്കാൻ ആ നിർണ്ണായക നീക്കം, ആ കെട്ട് അഴിക്കാനാവില്ല
തടസം നിൽക്കുന്നവരെ തൂത്തെറിഞ്ഞ് ഏതറ്റം വരെ പോകാനും റെഡി, ദിലീപിനെ പൂട്ടാനുറച്ച് തന്നെ, മുച്ചൂട് മുടിയ്ക്കാൻ ആ നിർണ്ണായക നീക്കം, ആ കെട്ട് അഴിക്കാനാവില്ല
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.
കേസ് കോടതി മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി പറയുകയാണ്. ഹൈക്കോടതിയില്‍ നിന്നും സി ബി ഐ കോടതി ത്രിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ഓർഡറോ മെമ്മോയോ വിന്നിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു റഫറന്‍സുണ്ട്. കോടതി മാറുകയാണ് എന്നത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണ ഗതിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിക്ക് താഴെ സെഷന്‍ കോടതിയിലുള്ള കേസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനുള്ള അധികാരം ഉണ്ട്. അത് ജില്ലാ കോടതികളിലെ കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക കോടതി കേട്ടുകൊണ്ടിരിക്കുന്നതും ടിബി മിനി അഭിപ്രായപ്പെടുന്നു.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അവർ സംസാരിച്ചത് ഇങ്ങനെയാണ്
കേസ് പരിഗണിച്ചിരുന്ന കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് പോയതൊക്കെ അതിജീവിത ചൂണ്ടിക്കാണിക്കേണ്ട ആവശ്യം എന്തിനാണ്. രാജ്യത്തെ നിയമം അതിജീവിതയേക്കാള്‍ കൂടുതല്‍ അറിയുന്നവരാണല്ലോ വക്കീലന്‍മാരും ജഡ്ജിമാരും . സിആർപിസി 479 പ്രകാരം ഈ ജഡ്ജിക്ക് കേസ് പരിഗണിക്കാനുള്ള അവകാശം ഇല്ലെന്നും ടിബി മിനി പറയുന്നു.
ഈ കേസിലെ ഏറ്റവും നിർണ്ണായകമായ ഒരു തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ഏറ്റവും തെറ്റായ ഒരു കാര്യം സംഭവിക്കുമ്പോള്‍ അതിന്റെ അന്വേഷണത്തിന്റെ പരിധിയില്‍ ആ കോടതിയും വന്നിരിക്കുകയാണ്. പ്രകൃതിയുടെ വരദാനമാണ് ഈ എല്ലാ കാര്യങ്ങളും എന്ന് തന്നെയാണ് രാഹുല്‍ ഈശ്വർ പറയുന്നത് പോലെ എനിക്കും പറയാനുള്ളത്.
ദൃശ്യങ്ങള്‍ ചോർന്നത് സംബന്ധിച്ച് നമ്മള്‍ ഇവിടിരുന്ന് വികാരം കൊണ്ടിട്ട് എന്ത് കാര്യമാണ് എന്തുള്ളത്. കാണേണ്ടവരും കേള്‍ക്കേണ്ടവരും അത് ചെയ്യുന്നില്ല. അതിജീവീത കോടതികളില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. പലതരത്തിലുള്ള ഇരകള്‍ ഇവിടെയുണ്ടാവും. പക്ഷെ ലൈംഗികാതിക്രമത്തിന് വിധേയരാവുന്ന പ്രതികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരുപാട് നിർദേശങ്ങളുണ്ടെന്നും അഡ്വ.ടിബി മിനി വീണ്ടും ആവർത്തിക്കുന്നു ഇതൊന്നും ഇല്ലെങ്കിലും ജുഡീഷ്യല്‍ സംവിധാനത്തിന്റെ നീതിയും സഹായവും ഏറ്റവും കൂടുതല്‍ അർഹിക്കുന്നവരും അവരാണ്. അവർക്ക് അത് കൊടുക്കാന്‍ ജുഡീഷ്യല്‍ സംവിധാനം ഉറപ്പ് വരുത്തണം. എന്തൊക്കെ ആയാലും ഈ കേസിന്റെ ഉത്തരം ശരിയായ നിലയില്‍ തന്നെ നമുക്ക് കിട്ടും. ആരൊക്കെ ഇതിനെ തടയാന്‍ ശ്രമിച്ചാലും നിയമപരമായി പോവാന്‍ കഴിയുന്ന വഴികളുടെ ഏത് അറ്റംവരേയും പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു ജഡ്ജി മാത്രം അല്ലാലോ ഉണ്ടാവുക. സൂര്യനെല്ല് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തള്ളിയ കാര്യം സുപ്രീംകോടതിയില്‍ പോയി തിരിച്ച് വരുന്നു. അതിന് ശേഷം ആദ്യമുള്ള വിഷമത്തിന്റെ ഇരട്ടി സന്തോഷം ഹൈക്കോടതിയില്‍ നിന്ന് തന്നെ പിന്നീട് ഉണ്ടായി. അന്നത്തെ ആ കോടതി വിധി നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാണെന്നും ടിബി മിനി അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർത്തു ‘
വനിത ജഡ്ജിനാണ് ഈ കേസ് എന്നത് ശരി. അപ്പോഴും ഏതെങ്കിലും ഒരു ജഡ്ജിയെ പേരെടുത്ത് പറഞ്ഞുകൊണ്ടല്ല പറഞ്ഞിരിക്കുന്നത്. ആ കോടതിയില്‍ ഒരു വനിത ജഡ്ജ് ആണ് വന്നിരുന്നതെങ്കില്‍ ഈ കേസ് സെഷന്‍ കോടതിയിലേക്ക് തന്നെ പോവില്ലായിരുന്നു. ഒരു വനിതാ ജഡ്ജ് വേണമെന്ന് നേരത്തെ ഞങ്ങള്‍ ആവശ്യപ്പെട്ടു. അത് നല്‍കി. കേരള ഹൈക്കോടതി ഒരു പരിധിവരെ അതിജീവതയുടെ കാര്യങ്ങള്‍ അംഗീകരിച്ചുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജഡ്ജിയെ മാറ്റുന്നത് സംബന്ധിച്ച് മാത്രമാണ് ആകെയൊരു പ്രതികൂല വിധിയുണ്ടായത്.
