News
പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ആ സന്ദേശം വന്നു! ദിലീപിനെ അറിയിച്ചതോടെ അത് ചിരിച്ച് തള്ളുകയായിരുന്നു ചെയ്തത്, പ്ലാനിങ് എല്ലാം കിറുകൃത്യം; ശാന്തിവിള ദിനേശിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ആ സന്ദേശം വന്നു! ദിലീപിനെ അറിയിച്ചതോടെ അത് ചിരിച്ച് തള്ളുകയായിരുന്നു ചെയ്തത്, പ്ലാനിങ് എല്ലാം കിറുകൃത്യം; ശാന്തിവിള ദിനേശിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പല നിർണ്ണായക വെളിപ്പെടുത്തലും സംവിധായകൻ ശാന്തിവിള ദിനേശ് നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ്, പള്‍സര്‍ സുനിയൊക്കെ അറസ്റ്റിലായ ശേഷം തനിക്കൊരു വാര്‍ത്ത കിട്ടിയെന്നും, ഈ സംഭവത്തില്‍ ദിലീപ് പ്രതിയാകും, ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. ഞാന്‍ ശരിക്കും ആ വിവരം ദിലീപിനെ അറിയിക്കാന്‍ വേണ്ടി ശ്രമിച്ചു. അദ്ദേഹത്തെ അത് അറിയിക്കുകയും ചെയ്തു. എന്നാല്‍ ദിലീപ് അത് ശരിക്കും ചിരിച്ച് തള്ളുകയാണ് ചെയ്തത്. എന്താണ് ചേട്ടാ എന്നൊക്കെ ചോദിക്കുകയും ചെയ്‌തെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ദിലീപിനോട് ആ വിവരങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിങ്ങളെ കുടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, അറസ്റ്റ് ചെയ്യാം എന്നീ കാര്യങ്ങളും ദിലീപിനോട് പറഞ്ഞു. ഈ കേസ് അന്വേഷിക്കുന്നവരുടെ പിന്നാമ്പുറ കഥകളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായതെന്നും ദിലീപിനെ അറിയിച്ചു. പിന്നീട് പ്രൊഫസര്‍ ഡിങ്കന്റെ സ്വിച്ച് ഓണ്‍ ചടങ്ങില്‍ ലോക്‌നാഥ് ബെഹ്‌റയെ കണ്ടിരുന്നു. ദിലീപും ആ ചടങ്ങിലുണ്ടായിരുന്നു. മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്, ലോക്‌നാഥ് ബെഹ്‌റയുടെ പോലും അതൃപ്തി മറികടന്നാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നും ശാന്തിവിള പറഞ്ഞു.
ദിലീപിനെ പള്‍സര്‍ സുനി വിളിച്ചപ്പോഴുള്ള കാര്യങ്ങള്‍ നാദിര്‍ഷ ബെഹ്‌റയെ അറിയിച്ചിരുന്നു. ബെഹ്‌റയാണ് അത് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത്. റെക്കോര്‍ഡ് ചെയ്ത സിഡി ഡിജിപിക്ക് കിട്ടിയിരുന്നു. അതിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപ് നല്‍കിയ സംഭാഷണം ബെഹ്‌റയുടെ കൈയ്യില്‍ നിന്ന് വിട്ടുപോയി എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞതെന്നും ശാന്തിവിള പറയുന്നു. ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചാല്‍ എന്ത് ചെയ്യും, മേലുദ്യോഗസ്ഥരെ പോലും ധിക്കരിച്ചാണ് ഈ അറസ്റ്റ് നടന്നത്. പിന്നീട് സെന്‍കുമാറും അതിന് മുമ്പുള്ളവരുമെല്ലാം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ശാന്തിവിള പറഞ്ഞു.
സാബു സര്‍ഗം എന്ന നിര്‍മാതാവിന്റെ വീഡിയോയും ഇതോടൊപ്പം ശാന്തിവിള പുറത്തുവിട്ടിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സാബു സര്‍ഗം പറയുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ദിലീപിനെയാണ്. ദിലീപിനെ പിടിച്ച് പീഡിപ്പിക്കുക എന്നതാണ് നടക്കുന്നത്. ദിലീപിന്റെ പടം എടുത്ത് വെച്ചാല്‍ എളുപ്പത്തില്‍ വിറ്റുപോകും, അത് നാട്ടുകാര്‍ കണ്ടോളും എന്നുള്ളവരാണ് ഇപ്പോള്‍ പലതും പ്രചരിപ്പിക്കുന്നതെന്നും സാബു പറയുന്നു. ദിലീപിനെതിരെ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് ഇതിന് പിന്നിലെന്നും സാബു വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞത് കൃത്യമായ കാര്യമാണ്. കരിയറില്‍ ഒരു ബ്ലാക് മാര്‍ക്ക് പോലുമില്ലാത്തവരാണ്. അവരാണ് ദിലീപിനെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത കാര്യമാണെന്ന് പറയുന്നതെന്ന് സാബു സര്‍ഗം പറയുന്നു. ദിലീപിന് സിനിമയിലെ നിര്‍മാതാക്കളെ സഹായിച്ച ചരിത്രമാണ് ഉള്ളത്. അങ്ങനെയുള്ളയാളെയാണ് ഒരു ദിലീപ് കഷ്ടപ്പെടുത്തിയതായി ഒരു നിര്‍മാതാവ് പറഞ്ഞത്. അതും പ്രൊഫസര്‍ ഡിങ്കന്റെ നിര്‍മാതാവ് പറഞ്ഞുവെന്നാണ് പറയുന്നത്. തൈക്കാട് ചന്ദ്രന്‍ എന്ന നിര്‍മാതാവ് ഇത് പറഞ്ഞത്. അയാള്‍ ഒരിക്കലും പ്രൊഫസര്‍ ഡിങ്കന്റെ നിര്‍മാതാവല്ലെന്നും സാബു പറഞ്ഞു. ദിലീപിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോടോ ആഭ്യന്തര സെക്രട്ടറിയോടോ ഡിജിപിയോടോ അന്വേഷണ സംഘം ചോദിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ദിനേശ് പറയുന്നു. എല്ലാ തെളിവുകളുമുണ്ടെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട് പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ പറ്റുകയെന്ന് ശാന്തിവിള ചോദിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി എന്തിനാണ് ഇവര്‍ തെളിവ് തേടി നടക്കുന്നത്. എല്ലാ തെളിവും കൈവശമുണ്ടെന്ന് പറഞ്ഞവരാണ്. ദിലീപുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവ് ഇവര്‍ ഹാജരാക്കിയാല്‍ മതി.
ഈ സാബുവിനെ ഇതേ പോലെ ദിലീപ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മുന്‍കൂട്ടി അറിയിക്കുന്ന പരിപാടി പോലീസുകാര്‍ക്കില്ലെന്ന് ശാന്തിവിള പറഞ്ഞു. നോട്ടീസ് അയച്ചൊന്നുമല്ല ഹാജരാവാന്‍ വിളിക്കുന്നത്. ഇന്ന് രാത്രി വിളിച്ച് നാളെ രാവിലെ ഹാജരാവാന്‍ പറയുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞെന്ന് സാബു വീഡിയോയില്‍ പറഞ്ഞു. അതിനടുത്ത ദിവസം വരാമെന്നും പറഞ്ഞു. ദിലീപിന്റെ കൊച്ചിരാജാവ് എന്ന ബോട്ടിലെ സ്രാങ്കിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ആരൊക്കെ ബോട്ടില്‍ വന്നുവെന്നാണ് ഇയാളോട് ചോദിച്ചത്. ബോട്ട് മുന്നോട്ട് നോക്കിയാണ് ഓടിക്കുന്നത്, പിന്നില്‍ ആരൊക്കെ വന്നുവെന്ന് എങ്ങനെ അറിയാമെന്നായിരുന്നു ഇയാളുടെ തമാശ നിറഞ്ഞ മറുപടിയെന്നും സാബു പറയുന്നു.
ഡിങ്കന്‍ എന്ന സിനിമയുടെ കണ്‍ട്രോള്‍ ദിലീപിന്റെ കൈയ്യിലായിരുന്നോ എന്നാണ് സാബുവിനോട് പോലീസ് ചോദിച്ചത്. എന്തിനാണ് പോലീസ് ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇനി അതാണെങ്കില്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി അതിന് എന്ത് ബന്ധമാണ് ഉള്ളത്. ഡിങ്കന് പണമിറക്കുന്നത് ദിലീപാണോ എന്ന് ചോദിക്കുന്നു. ദിലീപ് അതില്‍ പണം മുടക്കുന്നുണ്ടെങ്കില്‍, നടിയുടെ കേസിലെ ഗൂഢാലോചനയുമായി അതിനെ ബന്ധിപ്പിക്കാന്‍ പറ്റുമോ? പോലീസ് ഈ കേസുമായി ബന്ധിപ്പിക്കാവുന്ന എന്ത് കാര്യങ്ങളാണ് ഈ ചോദ്യത്തില്‍ നിന്ന് കിട്ടുകയെന്നും ശാന്തിവിള ദിനേശ് ചോദിച്ചു.
