News
സംഗീതജ്ഞൻ പീറ്റർ ലെസ്ലി അന്തരിച്ചു
സംഗീതജ്ഞൻ പീറ്റർ ലെസ്ലി അന്തരിച്ചു
Published on
സംഗീതജ്ഞൻ പീറ്റർ ലെസ്ലി അന്തരിച്ചു. വയലിനിലും ഗിത്താറിലും ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ്.
കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യരാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ബാലൻ കെ.നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയിൽ പീറ്റർ ലെസ്ലി ഉണ്ടായിരുന്നു. ഗായകൻ ഉണ്ണിമേനോനൊപ്പം വിദേശ രാജ്യങ്ങളിൽ നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. ഡോളിയാണ് ഭാര്യ, ലാനി, ലീന ലിൻസി എന്നിവരാണ് മക്കൾ.
ഡോളിയാണ് ഭാര്യ, ലാനി, ലീന ലിന്‍സി എന്നിവരാണ് മക്കള്‍.
Continue Reading
You may also like...
Related Topics:news
